You are Here : Home / USA News

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം മെയ് 7-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 03, 2016 11:44 hrs UTC

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഫാമിലി നൈറ്റും മദേഴ്‌സ് ഡേയും വിപുലമായി ആഘോഷിക്കുന്നു. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ മെയ് ഏഴിനു ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 10 മണി വരേയാണ് ആഘോഷപരിപാടികള്‍. ചുരുങ്ങിയ കാലയളവില്‍ വേറിട്ട പരിപാടികളുമായി ഷിക്കാഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യം നേടിയതും വളര്‍ന്നുവരുന്ന തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍. ഫാമിലി നൈറ്റിന്റെ വിജയത്തിനായി ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. പ്രസിഡന്റ് ജിബി ഈപ്പന്‍, സെക്രട്ടറി ഷിനു രാജപ്പന്‍, ട്രഷറര്‍ ഷിജു മെല്‍റ്റസി, വൈസ് പ്രസിഡന്റ് ഷിജു ജോസഫ്, യൂത്ത് കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ ഉറുമ്പില്‍ എന്നിവര്‍ അറിയി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.