You are Here : Home / USA News

തൈക്കുടം ബ്രിഡ്ജ് മെയ് 20-ന് കണക്ടിക്കട്ടില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 04, 2016 02:25 hrs UTC

കണക്ടിക്കട്ട്: സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്റായ "തൈക്കുടം ബ്രിഡ്ജിന്റെ' ആദ്യ അമേരിക്കന്‍ പ്രോഗ്രാമിന് ആതിഥ്യമരുളാന്‍ കണക്ടിക്കട്ടിലെ മലയാളി സമൂഹം ഒരുക്കങ്ങള്‍ തുടങ്ങി. ഹാര്‍ട്ട് ഫോര്‍ട്ട് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ആതിഥ്യമരുളുന്ന ഈ കലാസന്ധ്യ മെയ് 20-നു വെള്ളിയാഴ്ച മാഞ്ചെസ്റ്റര്‍ ഈസ്റ്റ് കാത്തലിക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തപ്പെടുന്നത്. കണക്ടിക്കട്ടിലെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 14-നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇവന്റ് സ്‌പോണ്‍സര്‍ ഡോ. ഷാരി മാത്യു (മാത്യൂസ് ഫാമിലി ഡെന്റല്‍ സെന്റര്‍, മാഞ്ചെസ്റ്റര്‍) നല്‍കിക്കൊണ്ട് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ നിര്‍വഹിച്ചു. ഈ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍ ജെ.എം.എഫ് ഫിനാന്‍ഷ്യല്‍ അസോസിയേറ്റ്‌സും, ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് Wentworth De Angleis & Kanfman Inc, Asia Grocers എന്നിവരും ആണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്ന മലയാളം, തമിഴ്, ഹിന്ദി പാട്ടുകള്‍, മെലഡി, ഹിന്ദുസ്ഥാനി, ഫാസ്റ്റ് സോംഗ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വൈവിധ്യമാര്‍ന്ന അവതരണ ശൈലിയാണ് തൈക്കുടം ബ്രിഡ്ജിന്റെ പ്രത്യേകതയെന്ന് പ്രോഗ്രാം കണ്‍വീനര്‍ സെന്‍ജിന്‍ മാതിരംപുഴ പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ലൂക്ക് ഫ്രാന്‍സീസ്, അനില്‍ മാത്യു, അരുണ്‍ ജോസ്, ജോബി അഗസ്റ്റിന്‍, ബിജു കൊടലിപറമ്പില്‍, ജിമ്മി ഉമാശേരില്‍, സുനില്‍ അബ്രഹാം, ഷാജി തോമസ്, ജോ വെള്ളായിപറമ്പില്‍, ട്രസ്റ്റിമാരായ ബേബി മാത്യു, ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: thaikkudamlivect.com സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.