You are Here : Home / USA News

വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് രേഖാ ഫിലിപ്പ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, April 04, 2016 12:40 hrs UTC

ഫിലാഡെല്‍ഫിയ:ഫിലാഡെല്‍ഫിയയിലെ കല മലയാളീ അസോസിയേഷന്‍ മിസ് രേഖാ ഫിലിപ്പിനെ ഫോമാ നാഷ്ണല്‍ കമ്മിറ്റിയില്‍ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. ആദ്യകാല മലയാളീ അസോസിയേഷനുകളിലൊന്നായ കലയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍പ്രവര്‍ത്തിച്ചു വരികയാണ് രേഖാ ഫിലിപ്പ്.

പ്രസിഡന്റ് സണ്ണി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കലാ എക്‌സിക്യൂട്ടീവ് യോഗം രേഖാ ഫിലിപ്പിന് വിജയാശംസകള്‍ നേര്‍ന്നു. പെന്‍സില്‍വാനിയയിലെ മക്‌നീല്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ സയന്റിസ്റ്റ് ആയ രേഖാ ഫിലിപ്പ് ഇപ്പോഴത്തെ ഫോമാ നാഷ്ണല്‍ കമ്മറ്റി അംഗം കൂടിയാണ്. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് ജോണ്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.