You are Here : Home / USA News

കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസിക പ്രകാശനം ചെയ്തു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Monday, April 04, 2016 01:48 hrs UTC

ടൊറന്റോ : കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസിക പ്രകാശനം ചെയ്തു.മിസ്സിസ്സാഗ മീറ്റിംഗ് പ്ലേസിൽ നടന്ന ചടങ്ങിൽ പ്രമുഘ സാമൂഹിക സാഹിത്യ പ്രവർത്തകർ സംബന്ധിച്ചു .മാര്ച് 19 നു നടന്ന ചടങ്ങിൽ ആദി ക്രിയെഷന്സിന്റെ പേരില് പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസികയുടെ പ്രകാശനം ഗുരുവായൂരപ്പൻ ക്ഷേത്രം മുഘ്യ തന്ത്രി ശ്രീ കരിയന്നൂർ ദിവാകരാൻ നമ്പൂതിരി ഫാദർ മാത്യു ബേബിക്ക് മാസികയുടെ ഒരു പ്രതി നല്കികൊണ്ട് നിര്വഹിച്ചു.ചടങ്ങിൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റി തോമസ്‌ കെ തോമസ്‌ അധ്യക്ഷത വഹിച്ചു, ആദി ക്രിയേഷൻസ് നടത്തിവരുന്ന ദൊകുമെന്റരി നിർമാണം ,പുസ്തക പ്രസിദ്ധീകരണം,പത്ര മാസിക പ്രസിദ്ധീകരണങ്ങൾ,വാര്താവിനിമയ സാമിഗ്രികളുടെ വിതരണം എന്നിവയിൽ വീണ്ടും വീണ്ടും ഉയര്ച്ച പ്രാപിക്കട്ടെ എന്ന് ശ്രീ .തോമാസ തോമാസ അഭിപ്രായ പ്പെട്ടു .കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഏക മലയാളം മാസിക ആണ് "മാറ്റൊലി" ഒരു കുടുംബ മാസികയിൽ വേണ്ടുന്ന എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു മാസികആണ് മാറ്റൊലി എന്ന് ഫാദർ മാത്യു ബേബി അഭിപ്രായപ്പെട്ടു . വായന മറന്ന മലയാളിക്ക് നല്കുന്ന ഉത്തമ സമ്മാനം ആണ് മാറ്റൊലി എന്ന് ശ്രീ ദിവാകരാൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ എഴുത്തച്ചൻ എന്നറിയപ്പടുന്ന ജോൺ ഇളമത കുടിയേറ്റ മലയാളിക്ക് ലഭിച്ച ഉപഹാരം ആണ് മാറ്റൊലി എന്നും ,പ്രായ ഭേദമന്യേ എല്ലാവർക്കും എഴുതാനുള്ള അവസരം നല്കിയ മാസികയുടെ പ്രവര്ത്തകരെ അഭിനധിക്കുകയും ചെയ്തു. നര്മ്മ സാഹിത്യത്തിലൂടെയും,ഗാന രചനയിലൂടെയും അറിയപ്പെടുന്ന അലക്സ് അബ്രാഹം മാസികക്കും,അതിന്റെ പിന്നിലെ പ്രവര്തകല്ര്ക്കും എല്ലാ അനുഗ്രഹവും ,മാസികയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണവും ആശംസകളും അർപ്പിച്ചു .വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം പെയ്ത മഴ പോലെ ആണ് മാറ്റൊലി എന്ന് അഭിപ്രായപ്പെട്ടു . വേൾഡ് മലയാളി കൌൺസിൽട്രെഷറർ സൂസൻ വറുഗീസ് ,ഡൌൺ റ്റൗൻ മലയാളി അസോസിയേഷൻ പ്രസിടന്റ്റ് ജിജി ,ഇൻഡോ കനേഡിയൻ പ്രെസ്സ് ക്ലബ് മീഡിയ മാർകെറ്റിങ്ങ് അമിത മുണ്ടാഞ്ചിര ,എന്നിവര് ആശംസകൾ രേഘപ്പെടുത്തി.ചടങ്ങിൽ നയാഗ്ര മലയാളി സമാജം,എസ എന അസ്സോസിയെഷൻ ,ഇന്റർനാഷണൽ മലയാളി സ്ടുടെന്റ്സ് അസോസിയേഷൻ,ക്രികെറ്റ് ക്ലബ്,ദുര്ഹം മലയാളി അസോസിയേഷൻ,ഓട്ടവ മലയാളി അസോസിയേഷൻ ,ഗ്രാൻഡ്‌ റിവര് മലയാളി അസോസിയേഷൻ പ്രതിനിധികൾ ,എന്നിവസംബന്ദിച്ചു . മുഗ്യ മന്ത്രി ഉമ്മൻ ചാണ്ടി,ശ്രീ.അനൂപ്പ് ജേക്കബ് ,ശ്രീ.മുനീര് ,പി ടി ചാ,ക്കോ ,ജോര്ജ്ജ് കള്ളിവയലിൽ ,സജി ഡോമിനിക് ,എന്നിവരും മാധ്യമ പ്രവർത്തകർ ആയ സാബു കൊമ്പൻ ,വിന്സന്റ് നെല്ലികുന്നം ,എന്നിവർ ആശംസാ സന്ദേശങ്ങൾ അറിയിച്ചു. കമ്പനി ചെയർ മാൻ ലവ്ലി നന്ദി രേഘപ്പെടുത്തി. ,മാറ്റൊലി മാഗസിൻ പ്രസിദ്ധീകരിക്കുന്ന ഓരോ രചനകളും കുടിയേറ്റ മലയാളികൾ തന്റെ ജീവിത യാത്രയിൽ അനുഭവിച്ച വേദനയുടെയും സന്തോഷത്തിന്റെയും ഓർമ്മ കുറിപ്പുകളും ,നാളേക്കുള്ള ശേഷിപ്പികളും ആണെന്ന് മാഗസിന്റെ മാനേജിംഗ് എഡിറ്റർ ആയ ജയശങ്കർ പിള്ള പ്രസ്താവിച്ചു.മാധ്യമ സാഹിത്യ രംഗത്ത് വ്യക്തമായ വളര്ച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരും എന്നും ജയ്‌ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.