You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, April 05, 2016 12:49 hrs UTC

ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30 ന് , ശനിയാഴിച്ച വൈകിട്ട് 6 മണിമുതല്‍ 10 മണിവരെ നടത്തപ്പെടും. കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി ഡോ. ഫിലിപ്പ് ജോർജ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, കൊച്ചുമ്മൻ ജേക്കബ് , ഗണേഷ് നായർ ,ജെ. മാത്യുസ്,എം.വി കുര്യൻ , കെ.ജെ. ഗ്രിഗറി,ജോൺ മാത്യു (ബോബി) ,സുരേന്ദ്രൻ നായർ , ,ജോൺ തോമസ്,വിപിൻ ദിവാകരൻ , രാജൻ ടി ജേക്കബ്,ചാക്കോ പി ജോർജ് (അനി) , എന്നിവരും സന്നിഹിതരായിരുന്നു പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാനും, ഒർത്തിർക്കനും കഴിയുന്ന,മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി കലാകാരൻമ്മാരും കലാകാരികളുംഅവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായിക, ഗായകൻമ്മാർ അവതരിപ്പിക്കുന്ന സംഗീതനിഷയും സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് നമക്ക് സമ്മാനിക്കുന്നത്. . കഴീഞ്ഞ വർഷങ്ങളിലെ കുടുംബസംഗമങ്ങളിൽഉണ്ടായ ആളുകളുടെ ബാഹുല്യം നിമിത്തം ഈ വർഷം ആയിരത്തിൽ പരം ആളുകൾക് ഇരിക്കവുന്ന ഓടിറ്റോറിയo ആണ് സജമാക്കിയിരിക്കുന്നത്. നാഗരിക ജീവിതത്തിന്റെ സങ്കീർണ്ണതകളിലും പാശ്ചാത്യ സംസ്കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടു പോന്ന ലാളിത്വവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാൻ, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളുംഅവതരിപ്പിക്കുന്നതാണ്. ഏതു സാഹചര്യത്തിൽ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികൾ. എളിയ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂർണ്ണവിജയം കലാസ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിച്ചുകൊള്ളട്ടെ. ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂ യോർക്ക്‌ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായിഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.