You are Here : Home / USA News

'വിശുദ്ധ വേദപുസ്തകം' സംസ്ഥാന ഔദ്യോഗീക പുസ്തകമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 06, 2016 10:45 hrs UTC

നാഷ് വില്ല: ടെന്നിസ്സി സംസ്ഥാനം 'വിശുദ്ധ വേദപുസ്തകം' സംസ്ഥാന ഔദ്യോഗീക പുസ്തകമായി അംഗീകരിക്കുന്ന ബില്‍ സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി. ഏപ്രില്‍ 4 തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന സെനറ്റാണ് 19 വോട്ടുകളോടെ ബില്‍ പാസ്സാക്കിയത്. 9 പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തു. ഗവര്‍ണ്ണര്‍ ഈ ബില്ലില്‍ ഒപ്പിടുന്നതോടെ നിയമസാധുത ലഭിക്കും. ടെന്നിസ്സി സംസ്ഥാനത്തിന്റേയും, യു.എസ്സിന്റേയും ഭരണഘടനനാ ലംഘനമാണ് ഈ ബില്ലെന്ന സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. മോറിസ് ടൗണ്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്റ്റീവ് സതര്‍ലാന്റാണ് ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. 2005 ല്‍ യു.എസ്. സുപ്രീംകോര്‍ട്ട് ഇത്തരമൊരു തീരുമാനമെടുക്കുന്നതിനനുകൂലമായി റൂളിങ്ങ് നല്‍കിയതായി സെനറ്റര്‍ അരമണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ ചൂണ്ടികാട്ടി. ടെന്നിസി ഫഌര്‍, ടെന്നിസ്സി ബേര്‍ഡ് എന്നിവയോട് ബൈബിള്‍ തുലനം ചെയ്യുന്നത്. ബൈബിളിന്റെ പ്രാധാന്യം കുറച്ചുകാണിക്കുന്നതിന് തുല്യമാണെന്ന് സെനറ്റര്‍ ഫെറല്‍ ഹെയ്‌ലി അഭിപ്രായപ്പെട്ടു. ബില്ലു നിയമമാക്കുന്നത് തടയണമെന്നും, ഗവര്‍ണ്ണര്‍ വീറ്റോ ചെയ്യണമെന്നുമുള്ള ആവശ്യം വിവിധ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.