You are Here : Home / USA News

ടോരോന്ടോ മലയാളീ സമാജം കേരളോത്സവം മെയ്‌ 14 ന്!

Text Size  

Story Dated: Wednesday, April 06, 2016 10:59 hrs UTC

നമ്മുടെ കമ്മ്യൂണിറ്റിയിലെ യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപിക്കുന്നതിനും തനതു കലകളെ നിലനിർത്തുന്നതിനുമായി സമാജം വര്ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങൾ ഈ വർഷവും നടത്തുന്നതാണെന്ന് TMS ഭാരവാഹികൾ അറിയിച്ചു. 2016 മെയ്‌ 14-അം തീയതി, ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ആണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. Father Henry Carr Catholic Secondary School (1760 Martin Grove Rd, Etobicoke, ON M9V 3S4) ആണ് ഇത്തവണ മത്സരങ്ങൾക് വേദി ആവുക. മത്സരങ്ങളുടെ എല്ലാ വിശദാംശങ്ങളും TMS വെബ്സൈറ്റ് ആയ www .torontomalayaleesamajam.com ഇൽ ലഭ്യമാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷാ ഫോം വെബ്സൈറ്റ് ഇൽ നിന്നും download ചെയ്തു പൂരിപ്പിച്ച് ഇമെയിൽ( secretary@torontomalayaleesamajam.com ) വഴി അയക്കുകയോ, TMS ഭാരവാഹികളുടെ കൈയിൽ നേരിട്ട് കൊടുക്കുകയോ ചെയ്യാവുന്നതാണ്. മത്സരാർത്ഥികളുടെ സൌകര്യാർത്ഥം TMS സെന്റെറിൽ ഫോം കൊടുക്കുവാനുള്ള സമയം, വെസ്റ്റ്(5100 Maingate Dr. Unit 3, Mississauga) ഇൽ 2016 ഏപ്രിൽ 29 നു വൈകുന്നേരം 6 മുതൽ 9 വരെയും, ഈസ്റ്റ്‌(430 Passmore Ave, unit # 15, Scarborough, ON. M1V 5A9) ഇൽ ഏപ്രിൽ 30 ആം തീയതി 6 മുതൽ 9 വരെയും ആയി ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ TMS വെബ്സൈറ്റ് ഇൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക് Entertainment Convener, ഡോമിനിക് ജോസഫ്‌ (289-937-6801), അല്ലെങ്കിൽ ഇമെയിൽ secretary@torontomalayaleesamajam.com ബന്ധപ്പെടാവുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.