You are Here : Home / USA News

സൂര്യാ ഫെസ്റ്റിവല്‍ ഡാലസിലെ മക്അര്‍തര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍

Text Size  

Story Dated: Thursday, April 07, 2016 11:37 hrs UTC

ഡാലസ്: സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സൂര്യാ ഫെസ്റ്റിവല്‍ 2016 ഡാലസിലെ ഇര്‍വിംഗിലുള്ള മക്അര്‍തര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്(3700 N MacArthur Blvd. Irving, TX 75060) ഏപ്രില്‍ 16 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്‌സാസ് ആണ് പരിപാടികള്‍ക്ക് വേദി ഒരുക്കുന്നത്. സുപ്രസിദ്ധ സിനിമാതാരം ലക്ഷ്മി ഗോപാല സ്വാമിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ വിവിധ കലകളില്‍ പ്രമുഖരായ ഒരുപറ്റം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഭാരത ദര്‍ശനം എന്ന കലാവിരുന്ന് മറ്റ് സ്റ്റേജ് ഷോയേക്കാളും തികച്ചും വിഭിന്നമാണ്. ഡാലസില്‍ ശ്രീനാരായണ മിഷന്റെ നേതൃത്വത്തില്‍ പണികഴിപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ഡിംഗിന്റെയും, ലൈബ്രറിയുടെയും ധനശേഖരണാര്‍ത്ഥം ആണ് പ്രസ്തുത പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഈ കലാവിരുന്ന് വിജയിപ്പിക്കുവാന്‍ ഡാലസിലെ എല്ലാ കലാസ്‌നേഹികളെയും സംഘാടകര്‍ ക്ഷണിക്കുന്നതായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.