You are Here : Home / USA News

തുലിക ടി വി ചാനൽ അമേരിക്കയിലും

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, April 07, 2016 11:56 hrs UTC

ന്യൂയോർക്ക്‌ : ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുലിക ചാനൽ അതിൻറെ പ്രവർത്തനങ്ങൾ ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും പ്രക്ഷേപണം ആരംഭിച്ചു. 2016 ഏപ്രിൽ 4 തിങ്കളാഴ്ച വൈകിട്ട് ന്യൂയോർക്കിൽ ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രക്ഷേപണ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ചടങ്ങിൽ പ്രമുഖർ അടക്കം അനേകം വ്യക്തികൾ പങ്കെടുത്തു പാസ്റ്റർ ജേക്കബ്‌ ജോർജ്ന്റെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ പാസ്റ്റർ വിൽ‌സൺ ജോസ് അധ്യക്ഷത വഹിച്ചു.ചാനലിൻറെ അമേരിക്കയിലെ പ്രോമോഷനൽ എക്സിക്യുട്ടിവ് ഡയറക്ടർ സോഫി വർഗീസ് എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ശേഷം ഫിലിപ്പ് തോമസ്‌ ചാനലിനെക്കുറിച്ച് സംസാരിച്ചു, സാം മാത്യു ചാനലിൻറെ അമേരിക്കയിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളിയും ചാനലിൻറെ ഫൗണ്ടറും സി ഇ ഒയും ആയ ജി ഇ സാമുവൽ ചാനലിൻറെ തുടക്കത്തെക്കുറിച്ചും ചാനലിന്റെ നേതൃത്വത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെക്കുറിച്ചും മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും സുവിശേഷവല്കരണ പ്രവർത്തനങ്ങളെ ക്കുറിച്ചും വാചാലനായി, ,അനുബന്ധ പ്രസ്ഥാനങ്ങളായ തുലികാ ന്യൂസ്‌, റേഡിയോ തുലിക എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ശേഷം ഇതുവരെയുള്ള ചാനലിൻറെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു വിഷ്വൽ പ്രസന്റേഷൻ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് തുലിക ചാനലിൻറെ അമേരിക്കയിലെ ഔദ്യോഗിക പ്രക്ഷേപണ ഉദ്ഘാടനം ന്യൂ യോർക്ക്‌ ഓർത്തഡോക്സ്‌ ചർച്ച് വികാരി ഫാദർ ജോൺ തോമസ്‌, ഇന്ത്യ പെന്തകോസ്ത് ചർച്ച് ഈസ്റ്റ് റീജിയൺ പ്രസിഡന്റ്‌ ഇട്ടി എബ്രഹാം എന്നിവർ ചേർന്ന് ഔദ്യോഗികമായി നിർവഹിച്ചു, തുലിക വൈസ് ചെയർമാൻ തോമസ്‌ വർഗീസ് തുലികയുടെ ബോർഡ് മെംബേസ്ഴ്സ് നെ സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് പാസ്റ്റർ കെ വി എബ്രഹാം,പാസ്റ്റർ ജോസഫ്‌ വില്യംസ് ,പാസ്റ്റർ കെ സി പോൾ , പാസ്റ്റർ ബാബു തോമസ്‌ ,പാസ്റ്റർ അച്ചോയ് മാത്യു , പാസ്റ്റർ തോമസ്‌ മാത്യു,പാസ്റ്റർ തോമസ്‌ കുര്യൻ, ബ്രദർ സാം വർഗീസ്, ജി ഹരികൃഷ്ണൻ, കലാവേദിക്ക് വേണ്ടി സിബി ഡേവിഡ്‌, സംഗമം ന്യൂസ്‌ നു വേണ്ടി ജോസഫ്‌ ഇടിക്കുള തുടങ്ങിയവർ തുലികയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു. സണ്ണി വർഗീസിൻറെ നേതൃത്വത്തിൽ ഗായക സംഘം മലയാളം ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ ജയൻ ഡാനിയേൽ പങ്കെടുത്ത എല്ലാ അഭ്യുദയ കാംഷികൾക്കും ചാനലിൻറെ പേരിൽ നന്ദി അറിയിച്ചു,പാസ്റ്റർ കെ ജെ ജോസഫ്‌ ൻറെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് സമാപനമായി , തുടർന്ന് സംഘാടകർ ഒരുക്കിയ ഡിന്നറോടു കൂടി പരിപാടികൾ അവസാനിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.