You are Here : Home / USA News

ഫോമ മിഡ് അതലാന്റിക് റീജിണൽ കൺവൻഷനു കൊടി ഉയരുന്നു !

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Friday, April 08, 2016 12:28 hrs UTC

ഫിലദൽഫിയ : ഫോമ മിഡ് അതലാന്റിക് റീജിണൽ കൺവൻഷനു ഫിലദൽഫിയയിൽ കൊടി ഉയരുന്നു, 2016 ഏപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് ഫിലദൽഫിയ അസ്സൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഫോമ മിഡ് അതലാന്റിക് റീജിനൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷന്റെയും അതിനോടനുബന്ധിച്ചു നടക്കുന്ന ഫോമ ഫ്ലോറിഡ കൺവൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് പരിപാടിയുടെയും വിജയത്തിനായി ന്യൂജേഴ്‌­സി,പെൻസിൽവാനിയ ,ഡെലവെയർ തുടങ്ങിയ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയ,കേരള ആർട്സ് ആൻഡ്‌ ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി,കേരള സമാജം ഓഫ് ന്യൂജേഴ്‌­സി,സൌത്ത് ജേഴ്‌­സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്,ഡെലവയർ മലയാളി അസോസിയേഷൻ തുടങ്ങിയവയുടെ ഭാരവാഹികൾ കൺവൻഷൻചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ,റീജിണൽ വൈസ് പ്രസിഡന്റ്‌ ജിബി തോമസ്, സെക്രട്ടറി ജോർജ് എം മാത്യു എന്നിവരോടു തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. മലയാളത്തിൻറെ പ്രിയങ്കരനും പ്രശസ്ത കവിയും സാഹിത്യകാരനുമായിരുന്ന ഒ എൻ വി കുറുപ്പിന്റെ പാവന സ്മരണ നില നിർത്തുന്ന ഒ എൻ വി നഗറിൽ 2016 - 2018 കാലയളവിലെ നേതൃത്വനിരയിലേക്ക് മത്സരിച്ച് ഫോമയെ നയിക്കുവാൻ തയാറെടുക്കുന്ന സ്ഥാനാർഥികൾക്കായി സംഘടിപ്പിക്കുന്ന മീറ്റ്‌ ദി കാൻഡിഡേറ്റ് എന്ന പരിപാടിയോട് കൂടി കൺവൻഷൻ ആരംഭിക്കും. തുടർന്ന് ഒ എൻ വി അനുസ്മരണം, പ്രശസ്ത്ർ അദ്ദേഹത്തെഅനുസ്മരിച്ച് സംസാരിക്കും. തുടർന്ന് ഫോമ ഫ്ലോറിഡ കൺവൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് പരിപാടി നടക്കും.തിരുവനന്തപുരം റീജിണൽ കാൻസർ സെൻററിനു വേണ്ടി ഫോമ നിർമിക്കുന്ന ബിൽഡിംഗ്‌ ഫണ്ട് ധന ശേഖരണാർഥം മിഡ് അതലാന്റിക് റീജിയൻ സംഘടിപ്പിക്കുന്ന റാഫിളിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടക്കും, ഫോമ ജുഡിഷ്യൽ കൌൺസിൽ ചെയർമാൻ പോൾ കെ മത്തായി സ്പോണ്സർ ചെയ്യുന്ന റാഫിൾ കോഡിനേറ്റർ ആയി ബിനു ജോസഫ്‌ പ്രവർത്തിക്കുന്നു. ആർ സി സി ഫണ്ട് റൈസിന്ഗ് ഒരു വൻ വിജയം ആക്കി തീർക്കണമെന്ന് റീജിണൽ വൈസ് പ്രസിഡന്റ്‌ ജിബി തോമസ് ആഹ്വാനം ചെയ്തു.വിവിധ കലാ പരിപാടികളോടും തുടർന്ന് ഡിന്നറോടും കൂടെ കൺവൻഷൻ സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.