You are Here : Home / USA News

ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 08, 2016 12:40 hrs UTC

ഷിക്കാഗോ: 2016 ഏപ്രില്‍മാസം ഒമ്പതാം തീയതി ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വച്ചു നടക്കുന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു. രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം. 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകൃതമായിരിക്കുന്ന ഇപ്പോഴത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ ഈ സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളില്‍നിന്നുമായി അമ്പത് (50) പ്രതിനിധികള്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് മെത്രാന്‍ മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കും. ഈ സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ രൂപതയുടെ മുന്നോട്ടുള്ള യാത്രയില്‍ അജപാലന രംഗത്ത് കൂടുതല്‍ ഉണര്‍വ്വും ദിശാബോധവും നല്‍കുവാന്‍ കാരണമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.