You are Here : Home / USA News

ഫൊക്കാനാ അന്തർദേശീയ ചലച്ചിത്ര പുരസ്കാരം "ഫിംക 2016" വോട്ടിങ്ങ് ആരംഭിച്ചു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, April 08, 2016 12:42 hrs UTC

അമേരിക്കാൻ മലയാളികളുടെ ഓസ്ക്കാർ പുരസ്കാരവുമായി മലയാളികളുടെ ലോക സംഘടന ഫൊക്കാനാ കടന്നു വരുന്നു . 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനായുടെ ദേശീയ കൺവൻഷൻ നഗർ ഇത്തവണ വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട് നിറയും "ഓസ്കാർ" എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണെങ്കിൽ "ഫിംക" അമേരിക്കൻ മലയാളികളുടെ നിയന്ത്രണത്തിൽ ,അവർ കണ്ടെത്തുന്ന താരങ്ങൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നതു. അവാർഡ് ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ഏറ്റവും അധികം അമേരിക്കൻ മലയാളികൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ് ഫൊക്കാനയുടെ ശ്രെമം .ഫൊക്കാന മലയാള ചലച്ചിത്ര ലോകത്തിനു പുരസ്കാരം നല്കുന്നത്ഗ് ഇത് ആദ്യമല്ല .2006 ൽ ഫൊക്കാനാ കൊച്ചിയിൽ സംഘടിപ്പിച്ച അവാർഡ് ദാനം നൂറിലധികം താരങ്ങളുടെ അകമ്പടിയോടെയാണ് നടന്നത്. ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ് ഫൊക്കാനാ മലയാളം സിനിമാലോകത്തെ ആദരിക്കുവാൻ "ഫിംക2016 " സംഘടിപ്പിക്കുന്നത് .മലയാള ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നുണ്ട് എന്ന് ലോകത്തിനുമുന്നിൽ കാട്ടികൊടുക്കാൻ കൂടി ഈ അവസരം അമേരിക്കൻ മലയാളികൾ ഉപയോഗിക്കണമെന്ന് ഫൊക്കാനാ പ്രസിടന്റ്റ് ജോൺ പി ജോൺ അറിയിച്ചു.ഫൊക്കാനാ അഭിമാനപുർവ്വം അവതരിപ്പിക്കുകയാണ് ഫൊക്കാനാ ഇന്റർ നാഷണൽ സിനി അവാർഡ്‌. മലയാള കരയിൽ നിന്നുള്ള മലയാളീ താര തിളക്കം ഫൊക്കാനാ കൺവൻഷൻ നഗരിയെ ഇളക്കി മറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയിലെ മുഴുവാൻ താരങ്ങളും താള സംഗീത നിർത്ത മികവീന്റെ അകമ്പടിയോടുകുടി ടൊറന്റോയിലെ മാറക്കാനാ സിറ്റിയെ ഇളക്കി മറിക്കാൻ എത്തുന്നു. ആദ്യമായി ഓൺലൈനിലുടെ തങ്ങളുടെ മലയാളീ താരങ്ങളെ അവാർഡിനായി തെരഞ്ഞെടുക്കുവാനുള്ള അവസരമാണ് അമേരിക്കൻ മലയാളികൾക്ക് കൈവരുന്നത് . ഈ ചരിത്ര മാമങ്കത്തിൽ നീങ്ങളും ഒരു ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവാർഡ്ന് തെരഞ്ഞെടുക്കുന്ന പുരസ്കാരങ്ങലോടൊപ്പം ഫൊക്കാനാ ചുമതലപ്പെടുത്തുന്ന ഒരു അവാർഡ് കമ്മറ്റി തെരഞ്ഞെടുക്കുന്ന അമേരിക്കൻ മലയാളികളിലെ സിനിമാ പ്രവർത്തകർക്കും പ്രത്യേക ജൂറി അവാർഡ് നല്കുന്നതാണ് . താഴെ കൊടിത്തിരിക്കുന്ന ലിങ്കിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപെട്ട താരങ്ങളെ തെരെഞ്ഞുടുക്കാം. www.fimcagalluppoll.com , http://fokanaconventiontoronto.com/fimca www.fokana.ca , http://www.fokanaonline.com/ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കകൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ ഹിൽട്ടൺ ഹോട്ടൽ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു .ഈ കൺവൻഷൺ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആക്കാൻ ടോരന്റൊയിലെ മലയാളി സമൂഹം ആത്മാർത്ഥമായി ശ്രെമിക്കുമ്പോൾ അതിനു മാറ്റ് കൂട്ടുവാൻ ഈ ചലച്ചിത്ര പുരസ്കാര ചടങ്ങും കാരണമാകുമെന്ന് പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.