You are Here : Home / USA News

ഫൊക്കാന സ്റ്റാര്‍സിംഗര്‍ റീജിയണല്‍ മത്‌സരം പമ്പ മലയാളി അസ്സോസിയേഷന്‍ ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Saturday, April 09, 2016 11:42 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ പെന്‍സില്‍വേനിയ റീജിയണിന്റെ പ്രാഥമിക മത്‌സരങ്ങള്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്നു. പതിനാറുവയസ്സില്‍ താഴെയും, പതിനാറുവയസ്സില്‍ മുകളിലുമുള്ള രണ്ട് കാറ്റഗറികളിലായാണ് മത്‌സരം നടക്കുക. പെന്‍സില്‍വേനിയ റീജിയണില്‍ മത്‌സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ആലപിക്കുന്ന രണ്ട് ഗാനത്തിന്റെ വീഡിയോ (ഒന്ന് മലയാളത്തിലും, മറ്റേത് ഇതര ഭാഷയിലും) ഏപ്രില്‍ 25ാം തീയതിക്കകം starsingerpa@gmail.com എന്ന ഇമെയലില്‍ അയച്ചുതരുക .ഒരോ കാറ്റഗറിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് മത്‌സരാര്‍ഥികള്‍ രണ്ടാം ഘട്ടത്തില്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യും അവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവരായിരിക്കും ജൂലൈയില്‍ ടൊറാന്റോയില്‍ നടക്കുന്ന ഫൈനലില്‍ മത്‌സരിക്കാന്‍ അര്‍ഹത നേടുക. വിജയികളെകാത്തരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളോടൊപ്പം സിനിമയില്‍ പിന്നണി ഗായകനും, ഗായികയും ആകാനുള്ള അവസരംകൂടിയാണ്. പെന്‍സില്‍വേനിയ റീജിയണില്‍ മത്‌സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍: (റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫൊക്കാന) 215 873 436 പ്രസാദ് ബേബി (ജനറല്‍ സെക്രട്ടറി., പമ്പ) 215 629 6375, സുമോദ് നെല്ലിക്കാല 267 322 8527,മോഡി ജേക്കബ്: 215 667 0801, ക്രിസ്റ്റി ജെറാള്‍ഡ് 267 407 7937.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.