You are Here : Home / USA News

ഹാമില്‍ട്ടണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പീഡാനുഭവവാരം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 09, 2016 11:46 hrs UTC

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പീഡാനുഭവ വാര ശുശ്രൂഷകള്‍ വൈദീക ശ്രേഷ്ഠന്‍ ബഹുമാനപ്പെട്ട ലാസറസ് റമ്പാന്‍ കോര്‍എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു. ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും, വചന-ധ്യാന ചിന്തകളുമുണ്ടായിരുന്നു. ഹാമില്‍ട്ടണിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ സംബന്ധിച്ചു. മാര്‍ത്തമറിയം സമാജം നോമ്പുകാലത്ത് സമാഹഹിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ­http://www.stjohnteosc.com/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.