You are Here : Home / USA News

ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഷിനു ജോസഫ്

Text Size  

Story Dated: Saturday, April 09, 2016 11:53 hrs UTC

ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ ആന്‍ഡ് മെട്രോ റീജിയന്റെ പൂര്‍ണ്ണ പിന്തുണയോടുകൂടി ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി യുവതലമുറയിലെ ഷിനു ജോസഫ് മത്സരിക്കുന്നു. ഒരു പാനലിനോടും താത്പര്യമില്ലാത്ത ഷിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ജൂലൈ 7 മുതല്‍ 10 വരെ മയാമിയില്‍ നടക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷിനു ജോസഫിന് വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചു. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ മത്സര രംഗത്തുള്ള ഷിനു സംഘടനയുടെ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.