You are Here : Home / USA News

ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഹോളിവുഡ്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 09, 2016 04:24 hrs UTC

ഓഫ് അമേരിക്കാസിന്റെ (ഫോമാ) ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റീജണൽ ക്യാൻസർ സെന്ററിന്റെ പീഡിയാട്രിക്ക് ഓൺകോളജി ഡിപ്പാർട്ട്മെന്റിൽ പണികഴിപ്പിക്കുന്ന ഡയഗ്ണോസ്റ്റിക്ക് സെന്ററിന്റെ സഹായ നിധിയിലേക്ക്, സഹായ ഹസ്തവുമായി ഹോളിവുഡിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്ക്സ് ചർച്ച്. ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ചേർന്ന കമ്മിറ്റി മീറ്റിംഗിൽ വച്ച് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലിനും കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസിനും, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ: ഡോ: ജോയി പൈങ്ങോലിൽ ഇടവകയുടെ സഹായം കൈമാറി. പ്രസ്തുത മീറ്റിംഗിൽ ഇടവക മനേജിംഗ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തിരുന്നു. ഫോമാ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും, ഫോമായുടെ ഇനിയുമുള്ള ഇത്തരം ജനോപകാരപരമായ പരിപാടികൾക്ക് തുടർന്നും ഇടവകയുടെ പൂർണ്ണ പിൻതുണയുണ്ടാകുമെന്ന് ജോയി അച്ഛൻ പറഞ്ഞു. ഇടവക സെക്രട്ടറി ജിസിക്ക ഗീവർഗ്ഗീസ്, മറിയാമ്മ പൈങ്ങോലിൽ, വർക്കി പൈങ്ങോലിൽ, ഏലിയാസ് പി. എ., സി. ഡി. ജോസഫ്, ജോർജ് ഗീവർഗ്ഗീസ്, നിധീഷ് മാത്യൂ എന്നിവർ പങ്കെടുത്തു. ആർ. സി. സി. പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും, അതിന് അമേരിക്കൻ മലയാളികൾ നൽകുന്ന പിൻതുണയെ കുറിച്ചും ഫോമാ പ്രസിഡൻറ് ആനന്ദൻ നിരവേൽ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.