You are Here : Home / USA News

പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാന സഹായം എത്തിക്കുന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, April 11, 2016 11:09 hrs UTC

കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു . വെടിക്കെട്ട് ദുരന്തത്തില്‍ മരണസംഖ്യ 110 കവിഞ്ഞു. കേരളം നേരിട്ട എറ്റവും വലിയ വെടിക്കെട്ടപകടം പുലര്‍ച്ചെ മൂന്ന് മണിയോയൊണ് ഉണ്ടായത്. മരണമടഞ്ഞ നാല്‍പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരും സ്ത്രീകളും കുട്ടികളും അടക്കമാണ് മരണമടഞ്ഞത്. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫൊക്കാന പ്രസിഡന്റ്‌­ജോണ്‍ പി. ജോണ്‍ നോടൊപ്പം ഒരു ഒരുകുട്ടം ഫൊക്കാനാ പ്രതിനിധികള്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. ദുരന്തസ്ഥലം നേരിട്ട് സന്ദര്‍ ശിച്ച അവര്‍ ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു .പരികെറ്റവര്‍ക്­ ഫൊക്കാനായുടെ സഹായം എത്തിക്കാന്‍ ശ്രമിക്കുന്നു. അപകടത്തില്‍ പരുക്കേറ്റ് വര്‍ക്­ സഹായം നല്‍കുന്നതിനാണ് ഫൊക്കാനാ ശ്രമിക്കുന്നത്ന്നു പ്രസിഡന്റ്‌­ജോണ്‍ പി. ജോണ്‍ അഭിപ്രയപ്പെട്ടു. വെടിക്കെട്ട് ദുരന്തത്തില്‍ അഗാതമായ ദുഖം രേഖപെടുതുന്നതായി ഫൊക്കാനാഎക്‌സികുട്ടിവ് കമ്മറ്റി വേണ്ടി സെക്രട്ടറി വിനോദ്­ കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­ എന്നിവര്‍ അറിയിച്ചു.കൊല്ലത്തുള്ള ഫൊക്കാന നാഷണല്‍ കമ്മറ്റി മെബെര്‍സ് അയ സനല്‍ ഗോപി,ടെറന്‍സണ്‍ തോമസ് എന്നിവര്‍ നാട്ടിലുള്ള ബന്ധുക്കളും ആയി ബന്ധപെട്ട് വിവരങ്ങള്‍ തത്സമയം അറിയുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.