You are Here : Home / USA News

വി ഷെയർ യു വെയർ പദ്ധതിക്ക് തുടക്കം കുറിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 11, 2016 11:17 hrs UTC

ഹൂസ്റ്റൺ ∙ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി വിഭാവനം ചെയ്ത ‘വി ഷെയർ യു വെയർ’ വസ്ത്രദാന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റാഫോർഡ് ചേംബർ ഓഫ് കോമേഴ്സ് കോർപറേറ്റ് ഓഫീസിൽ എപ്രിൽ 5 ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ ഫാ. ഡേവിഡ് ചിറമ്മേൽ നിർവഹിച്ചു. യോഗത്തിൽ ചേംബർ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി പങ്കെടുത്ത ഫെഡറേഷൻ ചെയർമാൻ ചിറമ്മേലച്ചനേയും ചേംബർ മുൻ പ്രസിഡന്റും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറിയും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ. ജോർജ് കാക്കാനാടിനേയും യോഗാധ്യക്ഷൻ സദസിനു പരിചയപ്പെടുത്തി. സാമ്പത്തിക പരാധീനതമൂലം ഡയാലിസ്സിന് വിധേയരാകാൻ കഴിയാത്ത രോഗികൾക്ക് ആശ്വാസമേകുവാൻ ചിറമ്മേലച്ചൻ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് ചേംബറിന്റെ പൂർണ്ണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു. തുടർന്ന് പദ്ധതിയുടെ ഉദ്ഘാടന കർമ്മം ചിറമ്മേലച്ചൻ നിർവ്വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.