You are Here : Home / USA News

പ്രവാസി ചാനലിന്റെ വിഷുകൈനീട്ടം

Text Size  

Story Dated: Wednesday, April 13, 2016 01:43 hrs UTC

വാർത്ത‍ : എം.മുണ്ടയാട്

 

പ്രശസ്ത സിനിമ താരം മന്യ ഞാൻ അമേരിക്കയിൽ വിത്ത്‌ മിത്രാസ് രാജിൽ. പ്രവാസി ചാനലിന്റെ വിഷുകൈനീട്ടം. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം മാന്യ പ്രവാസി ചാനലിലെ ഞാൻ അമേരിക്കയിൽ വിത്ത്‌ മിത്രാസ് രാജ് എന്ന പരിപാടിയിലൂടെ നീണ്ട പത്തു വര്ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയുടെ മുന്പിലേക്കു എത്തുന്നു. ഈ വരുന്ന വിഷുവിനു വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് കഴിഞ്ഞ പത്തുവര്ഷം താൻ എവിടെയായിരുന്നെന്നും എന്തുകൊണ്ടാണ് സിനിമ ജീവിതത്തിനു ഒരു ഇടവേളകൊടുത്തതെന്നും, ഭാവി പരിപാടികൾ എന്താണെന്നും മറ്റുമുള്ള നിങ്ങൾ ഓരോരുത്തരും കേൾക്കാൻ ആഗ്രഹിക്കുന്ന വിശേഷങ്ങളുമായി ഈ വിഷു നിങ്ങൾ ഓരോരുത്തരോടോപ്പവും പങ്കുവെക്കാനും ആസ്വദിക്കാനും നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വരുന്നു.

 

അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥകൃത്തും ആയ ലോഹിതദാസ് സിനിമ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്ന ഈ താരത്തിനു തന്റെ ആദ്യ മലയാള സിനിമയായ ജോക്കർ ലെ അഭിനയം ഒരു നല്ല അഭിനയെത്രി എന്ന പേര് നേടികൊടുത്തു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കുപിടിച്ച നടിയായിരുന്ന സമയത്തും എന്നും ഇപ്പോഴും മലയാളം സിനിമയോടും കേരളത്തോടും ഈ അഭിനയെത്രി ഒരു പ്രത്യേക അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേഷകർ നെഞ്ചിൽ ഏറ്റിയ ഞാൻ അമേരിക്കയിൽ വിത്ത്‌ മിത്രാസ് രാജ് എന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ എപ്പിസോഡ് ആയ ഈ വിഷു സ്പെഷ്യൽ എപ്പിസോട് പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ഒരു വിഷു കൈനീട്ടം ആണ്.. മിത്രാസ് പ്രൊഡക്ഷൻസും പ്രവാസി ചാനലും സംയുക്തമായി നിര്മിക്കുന്ന ഈ പരിപാടിയിൽ സിനിമ ഉൾപ്പെടെയുള്ള കലാരംഗത്ത് തിളങ്ങിനിൽക്കുന്ന താരങ്ങളും ഗായകരും അവരുടെ കലാജീവിതത്തിൽ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കാൻ നമ്മുടെ മുന്പിലേക്കു എത്തുന്നു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ നോർത്ത് അമേരിക്കയിലെ ഏറ്റവും നല്ല മെഗാ സ്റ്റേജ് ഷോയുടെ ഡയറക്ടർ എന്ന പേരെടുത്ത മിത്രാസ് രാജനും കൂട്ടുകാരും ഇത്തവണ അമേരിക്കയിൽ നിന്നും കലാരഗത്തു തിളങ്ങിനിൽക്കുന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വിശേഷങ്ങളുമായിട്ടാണ് ഈ കൂടുകെട്ടു നിങ്ങളുടെ വീടുകളിലേക്ക് വരുന്നത്.ഈ പരിപാടിയുടെ സംപ്രക്ഷേപണം എല്ലാ വെള്ളിയാഴ്ചയും രാത്രി 8 മണിക്കും, ശനിയാഴ്ച രാവിലെ പത്തരക്കും, ഞായർ തിങ്കൾ ദിവസങ്ങളിൽ രാത്രി 8 മണിക്കും നമ്മുടെ സ്വന്തം പ്രവാസി ചാനലിൽ കാണാവുന്നതാണ്. നോർത്ത് അമേരിക്കയിലെ ഒന്നാം നംബർ ടെലിവിഷൻ ചാനൽ ആയ പ്രവാസി ചാനൽ എന്നും നിലവാരമുള്ള പരിപാടികൾ നിര്മിച്ച് ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാൻ മുൻപന്തിയിൽ നില കൊള്ളുന്നതാണ്. കൂടുതൽ വിവരങ്ങള്ക്കും പ്രവാസി ചാനലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനോ പരിപാടികൾ നിർമ്മിക്കാനോ താല്പര്യമുള്ളവർ 9083455983 എന്ന ഫോൺ നംബരിൽ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.