You are Here : Home / USA News

സ്വര്‍ഗ്ഗീയ സംഗീതവുമായി ഹില്‍സോംഗ് ഡാളസ് പിസിനാക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 13, 2016 10:48 hrs UTC

ലോകപ്രശസ്ത ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹില്‍സോംഗ് വര്‍ഷിപ്പ് ടീം ഡാളസ് പിസിനാക് 2016-ല്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹില്‍സോംഗ് മലയാളി സമൂഹത്തിനു മുന്നില്‍ പാടുന്നത്. പ്രായവ്യത്യാസമെന്യേ ഏവരേയും ആത്മീയ ആരാധനയുടെ അനുഭവങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന വേറിട്ട സംഗീതശുശ്രൂഷയാണ് ഹില്‍ സോംഗ് വര്‍ഷിപ്പ് ടീമിനെ ശ്രദ്ധേയമാക്കുന്നത്. ലോകമെങ്ങും പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന ഹില്‍സോംഗ് ശുശ്രൂഷിക്കുന്നതിലൂടെ പിസിനാക്ക് 2016-നു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുവാന്‍ കഴിഞ്ഞു. ആരാധനയില്‍ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുന്നതാണ് ഹില്‍സോംഗിന്റെ ശുശ്രൂഷ. മലയാളി സമൂഹത്തിനു മുന്നില്‍ ഹില്‍സോംഗിനെ അവതരിപ്പിക്കുവാന്‍ പിസിനാക് 2016-നു കഴിയുന്നതിലൂടെ ഈ സമ്മേളനം മറക്കാനാവാത്ത അനുഭവവും, ചരിത്രത്തിലെ ഒരു ഏടുമായി മാറും എന്നതിന് സംശയമില്ല. ജെയ് ഹുക്ക് നേതൃത്വം നല്‍കുന്ന ഹില്‍സോംഗ് ടീം " എ നൈറ്റ് ഓഫ് വര്‍ഷിപ്പ് വിത്ത് ഹില്‍സോംഗ്' എന്ന പേരില്‍ ഒരു പ്രത്യേക സംഗീത പ്രോഗ്രാം അവതരിപ്പിക്കും. ഡാളസ് 2016 ക്രമീകരണങ്ങള്‍ ക്രമീകൃതമായി നടക്കുന്നുവെന്നും വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ അതിനനുസൃതമായ ക്രമീകരണങ്ങളാണ് ചെയ്യുന്നതെന്നും നാഷണല്‍ കണ്‍വീനര്‍ റവ. ഷാജി കെ. ഡാനിയേല്‍, ബ്രദര്‍ റ്റിജു തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍) എന്നിവര്‍ അറിയിച്ചു. ജോണ്‍സ് പി. മാത്യൂസ്, ടെന്നസി (നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.