You are Here : Home / USA News

കൗമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ചു സ്റ്റീവന്‍ ക്ണാപ്­

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 13, 2016 10:49 hrs UTC

കെ എച്ച്എന്‍ എ യൂത്ത് മീറ്റിങ്ങില്‍ സനാതന ധര്‍ മത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പ്രമുഖ ഹൈന്ദവ എഴുത്തുകാരനും ഇസ്‌ക്കോണിലെ സജീവ സാന്നിധ്യവുമായ സ്റ്റീവന്‍ ക്ണാപ്­ നടത്തിയ പ്രസംഗം ശ്രദ്ധേയമായി . ആത്മീയതയെ അനുഭവ വേദ്യമാക്കുന്നതിലൂടെ മനുഷ്യ മനസ്സില്‍ സ്ഥായിയായ ശാന്തി കൈ വരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .വൈദിക പാരമ്പര്യത്തില്‍ നിന്നാണ് സംഖ്യാ ശാസ്ത്രം ഉദ്ഭവിച്ചത് .പൂജ്യത്തിന്റെ (ശുന്യതയുടെയും) ഇന്‍ഫിനി റ്റി (അനന്തതയുടെയും) മഹത്വം അത് ലോകത്തിനു പരിചയപ്പെടുത്തി .എന്നെപ്പോലെയുള്ളവര്‍ സനാതന ധര്‍മത്തിന്റെ അന്ത സത്ത യുടെ മഹത്വം മനസിലാക്കി അതിലേക്കു വന്നവരാണ് .പക്ഷേ അതിന്റെ യഥാര്‍ത്ഥ പാര മ്പ ര്യം അവകാശപ്പെടുന്നവര്‍ അത് ഉള്‍ക്കൊണ്ടു മുന്നോട്ടു പോകണം .ആധുനിക സാങ്കേതിക വിദ്യകളുടെ തെറ്റായ ഉപയോഗം ആത്മ നശീകരണത്തിന് കൂടി കാരണമാകുന്നു .സനാതന പാരമ്പര്യം ശരിയായ ജീവിത രീതികളിലേക്ക് മനുഷ്യ രാശിയെ നയിക്കുന്നു . സനാതന ധാര്‍മിക പൈതൃകം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ മുന്നോട്ടു വരണം .അതിന്റെ സംരക്ഷണം ലോകത്തിന്റെ പുരോഗതിക്കും നിലനില്പ്പിനും അത്യന്താപേക്ഷിതമാണ് .അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും പ്രചോദനം പകര്‍ന്നുവെന്നും ഹൈന്ദവ ചിന്തകള്‍ അമേരിക്കയിലെ പുതിയ തലമുറയില്‍ എത്തിക്കാന്‍ കെ എച് എന്‍ എ യൂത്ത് പ്രതി ജ്ഞാ ബദ്ധ മായി തുടര്‍ന്നും കര്‍മ പരിപാടികള്‍ ആവിഷ് ക്കരിക്കുമെന്ന് സംഘാടകരായ വിനോദ് വരപ്രാവന്‍ ,ശബരി സുരേന്ദ്രന്‍ എന്നിവര്‍ അറിയി­ച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.