You are Here : Home / USA News

സിറിയക് കുര്യൻ ഫോമാ നാഷണൽ കമ്മിറ്റിയിലേയ്ക്

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Saturday, April 16, 2016 01:39 hrs UTC

ന്യൂ ജെഴ്സി : കേരള സമാജം ഓഫ് ന്യൂ ജെഴ്സിയുടെ സജീവ പ്രവർത്തകനും, കമ്മിറ്റി അംഗവുമായ ശ്രീ. സിറിയക് കുര്യനെ ഫോമാ 2016-18 നാഷണൽ കമ്മിറ്റി സ്ഥാനാർഥിയായി നാമ നിർദ്ദേശം ചെയ്തതായി കേരള സമാജം പ്രസിഡന്റ്‌ ശ്രീ. ബോബി തോമസ്‌ അറിയിച്ചു. ദീർഘകാലമായി ബർഗൻ കൌണ്ടിയിൽ താമസിച്ചുവരുന്ന ഇദ്ദേഹം, വിവിധ മണ്ഡലങ്ങളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. കേരളം സമാജം ഓഫ് ന്യൂ ജെഴ്സിയുടെ ആവിർഭാവം മുതൽ അതിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ മാർച്ച്‌ 20-ന് ഫിലാഡെൽഫിയയിൽ കൂടിയ ഫോമാ മിഡ്-അറ്റ്‌ലാന്റിക് റീജിണൽ യോഗത്തിൽ വച്ച് ഇദ്ദേഹത്തിന്റെ നാമനിർദേശം അംഗീകരിച്ചു. ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ-മലബാർ കത്തോലിക്കാ രൂപതയുടെ അല്മായ സംഘടനയായ സീറോ-മലബാർ കത്തോലിക്കാ കോണ്ഗ്രസ്സിന്റെ ദേശീയ കമ്മിറ്റി അംഗം, ജനറൽ സെക്രട്ടറി, ദേശീയ പ്രസിഡണ്ട്‌ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സെന്റ്‌. ജോർജ് സീറോ മലബാർ ഇടവകയുടെ സെക്രട്ടറി ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. കലാ സാംസ്കാരിക വേദികളിലും തിളങ്ങുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു സൌണ്ട് എഞ്ചിനീയർ കൂടിയാണ്. യേശുദാസ്, ജയചന്ദ്രൻ, ശ്രീകുമാർ, മനോ, പി. സുശീല, ബോംബെ ജയശ്രീ തുടങ്ങിയവർക്കുവേണ്ടിയും, ഒട്ടനവധി കലാ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കുവേണ്ടിയും ശബ്ദക്രമീകരണം ചെയ്തിട്ടുണ്ട്. ഭാര്യ മേഴ്സിയും മൂന്നു പെൺമക്കളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഒരു കലാ കുടുംബമായി അറിയപ്പെടുന്നു. ന്യൂ ജേഴ്സിയിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ഐ. ടി. മേഖലയിൽ സീനിയർ അനലിസ്റ്റ് ജോലി ചെയ്യുന്നു. ആത്മാർത്ഥതയും, അർപ്പണബോധവും കൈമുതലായുള്ള ഇദ്ദേഹം അടുത്ത ഫോമാ ഭരണസമിതിക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്ന് സമാജം പ്രസിഡന്റ്‌ ബോബി തോമസ്‌, സെക്രട്ടറി സേവിയർ ജോസഫ്‌, മുൻ പ്രസിഡന്റ്‌ സെബാസ്റ്റ്യൻ ജോസഫ്‌ തുടങ്ങിയവർ രേഖപ്പെടുത്തി. തനിക്കു ഫോമാ മിഡ്-അറ്റ്ലാന്റിക് മേഖല നല്കിയ പരിപൂർണ പിന്തുണയിൽ സന്തോഷിക്കുന്നുവെന്നും, അടുത്ത ഫോമാ നേതൃത്വവുമായി പൂർണമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നും ശ്രീ. സിറിയക്ക് പ്രസ്താവിച്ചു. അതിനായി ഏവരുടെയും പിന്തുണയും പ്രോത്സാഹനവും പ്രാർത്ഥനയും അദ്ദേഹം അഭ്യർഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.