You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, April 16, 2016 01:41 hrs UTC

ന്യൂ യോർക്ക്‌ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 30 ന് , ശനിയാഴിച്ച വൈകിട്ട് 6 മണിമുതൽ 10 മണിവരെ നടത്തപ്പെടും. മുഖ്യ അതിഥി ആയി പകെടുകുന്ന പ്രമുഹ വേദ പണ്ഡിതനും മികച്ച വക്മിയുംആയ അഭിവന്ദ്യ മെത്രാപോലീത്താ His Eminence Ayub Mor Silvanos - Archbishop of America, Canada, Europe of the Malankara Syriac Knanaya Archdiocese ആണ്. In May 2009,അഭിവന്ദ്യ മെത്രാപോലീത്താ was elevated by the Patriarch of Antioch to the position of Archbishop of the Knanaya Archdiocese for the North America, Canada and Europe Region. അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തിൽ ഷൊഭികുന്ന പദ്മശ്രി ഡോ പി സോമസുന്ദരം വിഷു സന്ദേശംവും നല്കുന്നതാണ് . ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഇന്ത്യ ഗവൺമേന്റ്റ്‌ അദ്ദേഹത്തെ പദ്മശ്രി പുരസ്­കാരം നല്കി ആദരിച്ചിട്ടുണ്ട്. അമേരിക്കൻ മിനറൽ എഞ്ചിനീയറിംഗ് മേഘലയിൽ അറിയപെടുന്ന വ്യക്തിത്വമാണ് ഡോ പോനെശ്ശേരിൽ സോമസുന്ദരം. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാർന്ന പരിപാടികളാലും, കേരളത്തനിമയാർന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും,കലകളും ,മലയാള ഭാഷയും പുത്തൻ തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവൽ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവർത്തിക്കാൻ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കാറുണ്ട്. കെ.ജെ ഗ്രിഗറിയുടെയും, രത്‌നമ്മ രാജന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റർ നിവാസികളായ പ്രഗത്ഭരായ കുറേ നല്ല കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാർ വെസ്റ്റ്‌ചെസ്റ്റർ, ന്യൂ യോർക്ക്‌ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷറർ കെ.കെ. ജോൺസൺ , ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, ജോയ് ഇട്ടൻ,ഗണേശ് നായർ, കൊച്ചുമ്മൻ ജേക്കബ് ,ജെ. മാത്യുസ്,എം.വി കുര്യൻ , കെ.ജെ. ഗ്രിഗറി,കെ.ജി. ജനാർദ്ദനൻ ,ലിജോ ജോൺ, ഷൈനി ഷാജൻ , രത്‌നമ്മ രാജൻ , ജോൺ മാത്യു (ബോബി) ,സുരേന്ദ്രന്‍ നായർ , ,ജോൺ തോമസ്,രാജ് തോമസ്,വിപിൻ ദിവാകരൻ ഡോ. ഫിലിപ്പ് ജോർജ് ,ജോൺ സി വർഗീസ്, രാജൻ ടി ജേക്കബ്,ചാക്കോ പി ജോർജ് (അനി) , എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.