You are Here : Home / USA News

കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് (K.A.P.B.) പിക് നിക്ക് നടത്തി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, April 18, 2016 03:40 hrs UTC

വെസ്റ്റ് പാം ബീച്, ഫ്ലോറിഡ: ശിശിരത്തിന്റെ ആലസ്യം വിട്ടു, വസന്ത കാലത്തിന്റെ പ്രസരിപ്പിലേക്കു അമേരിക്ക നീങ്ങുമ്പോൾ വിവിധ മത സാംസ്കാരിക സംഘടനകൾ ഔട്ട് ഡോർ ആക്റ്റിവിറ്റീസുകളിൽ ഏർപ്പെടുവാനും തുടങ്ങും. കേരം തിങ്ങി പാർക്കുന്ന ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ കേരള അസ്സോസിയേഷൻ ഓഫ് വെസ്റ്റ് പാം ബീച്ചിന്റെ ആഭിമുഖ്യത്തിൽ, വെസ്റ്റ്സ്റ്റ പാം ബീചിലെ ഓകീഹീലീ പാർകിലുള്ള അല്ലിഗറ്റർ പവിലിയനിൽ വച്ച് ഏപ്രിൽ 2 ശനിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ വളരെ വിപുലമായ രീതിയിൽ പിക് നിക്ക് സംഘടിപ്പിച്ചു. ചെറുപ്പക്കാരായ ഭാര്യാഭർത്താക്കന്മാരും കുട്ടികളും പങ്കെടുത്ത പിക്ക്നിക്കിൽ കേരള തനിമ നിറഞ്ഞ ചക്കിലോട്ടം, വടംവലി, കസേര കളി, ഓട്ടം, ഹൂളഹൂപ്, പിന്യാട്ട, മിഠായി പെറുക്കൽ തുടങ്ങി വിവിധങ്ങളായ കായിക മത്സരങ്ങളും നടത്തപ്പെട്ടു. 
 
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി ലേലം വിളിയും ഉണ്ടായിരുന്നു.
കേരള തനിമ ഒട്ടും കളയാതെ പ്രായ വിത്യാസമില്ലാതെ എല്ലാവരും സന്തോഷത്തോടെ ഒരു പകൽ മുഴുവനും ആടിയും ചാടിയും കളിച്ചും കളിതമാശകൾ പറഞ്ഞും ആഘോഷിച്ചു.
പരിപാടിക് പ്രസിഡന്റ്‌ ബിജു തോണികടവിൽ , വൈസ് പ്രസിഡന്റ്‌ ജിജോ ജോസ്, ട്രെഷർ മാത്യു തോമസ്‌, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജഗതി നായർ, ജോയിന്റ് ട്രെഷർ റെജി  സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങൾ ആയ സജി ജോൺസൻ, ലുകൊസ് പൈനുംകാൻ, ബിജു ആന്റണി, റെജിമോൻ ആന്റണി, ബാലന പഞ്ഞനാടൻ, ജോർജ് സാമുവേൽ, ഡോ ഷീബ മരിയൻ, ബാബു പിണകാട്ട്, സുനിൽ  കയൽചിറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. കേരള അസോസിയേഷൻ ഓഫ് പാം ബീച്ചിനു വേണ്ടി ബിജു തോണികടവിൽ അറിയിച്ചതാണിത്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.