You are Here : Home / USA News

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക യോഗത്തിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, April 18, 2016 12:20 hrs UTC

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക യോഗത്തിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 21 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23 ശനിയാഴ്ച വരെ അറ്റ്‌ലാന്റാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു. സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവക വികാരിമാരും, വൈദികരും, ഭദ്രാസന അസംബ്ലി അംഗങ്ങളും സംബന്ധിക്കും. സംഘത്തിന്റെ ആദ്യ സെക്ഷന്‍ ഏപ്രില്‍ 21ന് വ്യാഴ്യാഴ്ച ആറു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ റവ. ഫാ ദാനിയേല്‍ ജോര്‍ജ് നയിക്കും. ഏപ്രില്‍ 22 വെള്ളിയാഴ്ച 8 മണിക്ക് ആരംഭിക്കുന്ന രണ്ടാം സെക്ഷന്‍ റവ. ഫാ. ഡോ. വര്‍ഗീസ് ജോഷ്വ നയിക്കും. സമ്മേളനം 12 മണിക്ക് സമാപിക്കും. ഭദ്രാസന അസംബ്ലിയില്‍ ഏപ്രില്‍ 22ന് 2 മണിക്ക് ആരംഭിക്കുന്ന ആദ്യ സെക്ഷനില്‍ ഭദ്രാസന സെക്രട്ടറി റവ. ഫാ. ഡോ. ജോയ് പയ്‌ങ്ങോലില്‍ 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ്‌ചെലവ് കണക്കുകളും അവതരിപ്പിക്കും. പിറ്റേ ദിവസം നടക്കുന്ന രണ്ടാം സെക്ഷനില്‍ ഭദ്രാസന സെക്രട്ടറി 2016ലെ ബജറ്റ് അനതരിപ്പിക്കും. തുടര്‍ന്ന് ഹൂസ്റ്റണിലെ ഭദ്രാസന ആസ്ഥാനത്ത് അരമനയോട് അനുബന്ധിച്ച് ആരംഭിക്കുന്ന ഓര്‍ത്തഡോകസ് ജൈവകൃഷിയിടത്തെപറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കും. മെത്രാസന ഇടവക യോഗം 12 മണിക്ക് സമാപിക്കുമെന്ന് ഭദ്രാസന പി.ആര്‍.ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.