You are Here : Home / USA News

നഴ്‌സസ് വാരാഘോഷവും നൈനയുടെ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് കിക്കോഫും

Text Size  

Story Dated: Monday, April 18, 2016 12:25 hrs UTC

ഷിക്കാഗോ ഇന്ത്യന് നഴ്‌സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരാഘോഷവും നാഷണല്‍ അസോസിയേഷനായ നൈനയുടെ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് കിക്കോഫും സംയുക്തമായി നടത്തുന്നു. ഏപ്രില്‍ 23 സനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള അമേരിക്കന്‍ ലീജിയന്‍ മെമ്മോറിയല്‍ സിവിക് സെന്ററില്‍ വച്ചാണ് പരിപാടികള്. വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ച് ഡോ. ഇര്‍ഫാന്‍ മിര്‍സ ക്ലാസ് എടുക്കും. തുടര്‍ന്ന് ഏഴുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ബാബു മഠത്തിപ്പറമ്പില്‍ ഉദ്ഘാടകനായും കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം നഴ്‌സിംഗ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആഗ്‌നസ് തെരാടി മുഖ്യാതിഥിയായും എത്തും. നഴ്‌സിംഗിന്റഎ വിവിധ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. മികച്ച സ്റ്റുഡന്റ് നഴ്‌സിനുള്ള സ്‌കോളര്‍ഷിപ്പും നല്‍കും. നഴ്‌സിംഗില്‍ കഴിഞ്ഞവര്‍ഷം പുതിയ ബിരുദങ്ങള്‍, നേട്ടങ്ങള്‍ എന്നിവ നേടിയവരെയും ആദരിക്കും. ഒക്ടോബര്‍ 21,22 തീയതികളില്‍ എല്‍മസ്റ്റിലെ വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുന്ന നാഷണല്‍ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫും ഇതോടൊപ്പം നടത്തുന്നതാണ്. ജനറല്‍ സര്‍വീസസിന്റെ റീജിയണല്‍ അഡ്മിനിസ്‌ട്രേറ്ററായ ആന്‍. പി. കാലായില്‍ ആയിരിക്കും കിക്കോഫ് നടത്തുക. നഴ്‌സുമാര്‍ക്ക് വിദ്യാഭ്യാസപരമായി വളരെ വിജ്ഞാനപ്രദമായ ഒരു കോണ്‍ഫറന്‍സ് ആയിരിക്കും ഇതെന്ന് നൈന പ്രസിഡണ്ട് സാറാ ഗബ്രിയേലും, കോണ്‍ഫറന്‍സ് ലോക്കല്‍ കണ്‍വീനര്‍ ഫിലോ ഫിലിപ്പും അറിയിച്ചു. ഏര്‍ളി ബേഡ് രജിസ്‌ട്രേഷന്‍ മെയ് 31ന് അവസാനിക്കുന്നതിനാല്‍ അതിനുമുന്‍പായി രജിസ്റ്റര്‍ ചെയ്ത് എല്ലാ നഴ്‌സുമാരും ഡിസ്‌കൗണ്ട് ആനുകൂല്ല്യം നേടേണ്ടതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നഴ്‌സുമാരെയും കുടുംബസമേതം ഈ സമ്മേളനത്തിലേക്കും തുടര്‍ന്ന് ഡിന്നറോടുകൂടെ നടക്കുന്ന കലാപരിപടികളിലേയ്ക്കും ഖണിക്കുന്നതായി ഐ.എന്‍.എ.ഐ പ്രസിഡണ്ട് മേഴ്‌സി കര്യക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഴ്‌സി കുര്യാക്കോസ് 708 467 0675 ജൂബി വള്ളിക്കളം 312 685 5829 റജീന സേവ്യര്‍ 630 887 6663

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.