You are Here : Home / USA News

ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ ഭാഗമായി റീജിയനുകളിലെ മത്സരങ്ങൾ തുടങ്ങുന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, April 19, 2016 11:34 hrs UTC

ന്യൂയോർക്ക്‌: അടുത്ത വർഷം ജൂലായ്1 മുതൽ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ൽ കോഓർഡിനേറ്റർ ആയി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവീനർ ആയി ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ് എന്നിവർ സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നിൽ ഉണ്ടായിരുന്ന പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളർച്ചയും വികസനവുമായിരുന്നു .ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം. പക്ഷേ നമ്മുടെ രണ്ടാം തലമുറയിലെ കുട്ടികൾക് മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും അവരെ പ്രോത്സാഹിപ്പിക്കെണ്ടത്നമ്മുടെ ആവിശ്യം തന്നെയാണ്. നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌പെല്ലിംഗ് ബീ മത്സരങ്ങൾ നടത്തുന്നത്. അമേരിക്കയുടെ ദേശിയ സ്‌പെല്ലിംഗ് ബീ മത്സരങ്ങളിൽ ഇന്ത്യൻ കുട്ടികൾ നേടുന്ന വിജയം സാധാരണ അമേരിക്കകാരനെ പോലും അസുയലുക്കളക്കുന്നു. നമ്മുടെ അഭിമാനം ആയി സ്‌പെല്ലിംഗ് ബീ മത്സരങ്ങളിൽ ഇന്ത്യൻ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല. ഏല്ലാ റീജിയനുകളില്‍ മല്‍സരങ്ങൾ നടത്തി ഒന്നും, രണ്ട്,മുന്നും സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക് ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ കഴിയുന്നതാണ്. അഞ്ചു മുതല്‍ ഒന്‍പാതം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണൽ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും സ്ഥനങ്ങള്‍ നേടുന്നവർക്ക്, മുൻ വർഷങ്ങളിലേതുപോലെ വിജയികൾക്ക് കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നൽകുന്നു. ഏപ്രിൽ 30th നു ഫ്ലോറിഡ രിജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരങ്ങൾ , മെയ്‌ 7th ഡിട്രോയിറ്റ് രിജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരങ്ങളും,ജൂൺ 4th നു ന്യൂ യോർക്ക്‌ രിജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരങ്ങളും നടത്തുന്നതാണ്. ബാക്കിയുള്ള രിജിയനുകളുടെ മത്സരങ്ങളുടെ സമയം പുറകാലെ അറിയിക്കുന്നതാണ്. കേരള സംസ്‌ക്കാരം അമേരിക്കയിൽ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു.ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളിൽ എത്തുന്നു എന്നതാണ്. നമ്മുടെ അഭിമാനം ആയി സ്‌പെല്ലിംഗ് ബീ മത്സരങ്ങളിൽ ഇന്ത്യൻ കുട്ടികൾ മാറുന്നതിൽ അതിയായ സന്തോഷമുണ്ടന്നു പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക് ഫൊക്കാനാ ഓൺലൈനിൽ നിന്നും, ഫിലിപ്പോസ് ഫിലിപ്പ് : (845 ) 6422060 , ഡോ. മാത്യു വര്‍ഗീസ് ( 734 ) 6346616 എന്നിവരിൽ നിന്നും ലഭിക്കുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.