You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പയനിയര്‍ അവാര്‍ഡ്

Text Size  

Story Dated: Tuesday, April 19, 2016 11:41 hrs UTC

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ മെയ് 7 ന് ക്രമീകരിച്ചിരിക്കുന്നു. വര്‍ഷം തോറും അത്യുജ്വലമായി കാന്‍ജ് സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ് ഈ വര്‍ഷവും പുതുമയാര്‍ന്ന കലാവിരുന്നുമായി സംഘാടകര്‍ അണിനിരത്തുന്നു. മലയാളി സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും തനതായ സംഭാവനകള്‍ നല്‍കി വ്യക്തി മുദ്ര സ്ഥാപിച്ച വിശിഷ്ട വ്യക്തികളെ കാന്‍ജ് പയനിയര്‍ അവാര്‍ഡ് നല്കി ആദരിക്കുന്ന ചടങ്ങും കാന്‍ജ് ഫാമിലി നൈറ്റ്‌നോടൊപ്പം നടത്തപ്പെടും. ന്യൂജേഴ്‌സി റോസ് ലാന്‍ഡ് ഗ്രീക്ക് ഓര്‍ത്തഡോക്ക്‌സ് ചര്‍ച്ച് (80 Laurel Avenue, Roseland, NJ 070688)ഹാളില്‍ 2016 മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 4 മുതല്‍ 9 വരെയാണ് പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ അരങ്ങേറുന്നത് പരിപാടിയുടെ കണ്‍വീനര്‍ ആയി ഷീല ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ് ജോര്‍ജ്,മാലിനി നായര്‍,ആനി ജോര്‍ജ് എന്നിവരാണ് കോ കണ്‍വീനര്‍മാര്‍ .

പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ പരിപാടിയിലേക്ക് എല്ലാവരെയും കുടുംബ സമേതം സ്വാഗതം ചെയ്തതായി പത്രകുറിപ്പില്‍ അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളില്‍ അജിത് ഹരിഹരന്‍,ജെയിംസ് മുക്കാടന്‍ , അലക്‌സ് ജോണ്‍, പ്രഭു കുമാര്‍, രാജു കുന്നത്ത്, റോയ് മാത്യു, ജയന്‍ എം ജോസഫ്, ജോസഫ് ഇടിക്കുള, നന്ദിനി മേനോന്‍, ദീപ്തി നായര്‍, ജെസ്സിക തോമസ്, ജിനേഷ് തമ്പി, അബ്ദുള്ള സൈദ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശന പാസ്സുകള്‍ക്ക് ദയവായി www.kanj.org സന്ദര്‍ശിക്കുക. വാര്‍ത്ത: ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.