You are Here : Home / USA News

ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷവും

Text Size  

Story Dated: Tuesday, April 19, 2016 11:50 hrs UTC

ന്യൂ യോർക്ക്: റോക്ക് ലാൻഡിലെ മലയാളികളുടെ സംഘടനയായ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ ഏപ്രിൽ 11 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതൽ വെസ്റ്റ്‌ ന്യാക്കിലുള്ള ക്ലാർക്സ് ടൌൺ റിഫോർമ്ഡ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ആഘോഷിക്കുകയുണ്ടായി. കൊല്ലം പറവൂരിലെ ക്ഷേത്രത്തിൽ ഉണ്ടായ ദുരന്ത സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ ആത്മാവിന് ശാന്തി നേർന്നുകൊണ്ട് മൌന പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിഭവ സമൃദ്ധമായ ഡിന്നറിനു ശേഷം സെക്രട്ടറി അജിൻ ആന്റണിയുടെ ആമുഖ പ്രസംഗത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു. നേഹാ ജ്യോ, ഭാരതത്തിന്റെയും അമേരിക്കയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചതിനെ തുടർന്ന് കോർഡിനേറ്റർ രാധാകൃഷ്ണൻ കുഞ്ഞുപിള്ളയുടെ നേതൃത്വത്തിൽ മനോഹരമായി കണിയൊരുക്കി പ്രദർശിപ്പിക്കുകയുണ്ടായി.

 

കാരണവ വേഷത്തിലെത്തിയ രാധാകൃഷ്ണൻ കുഞ്ഞുപിള്ള വിഷുക്കൈ നീട്ടം കുട്ടികൾക്ക് നൽകി. പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, ഏവർക്കും സ്വാഗതം ആശംസിക്കുകയും വിഷുവിന്റെയും ഈസ്റ്ററിന്റെയും ഭാവുകങ്ങൾ നേരുകയും ചെയ്തു. തുടർന്ന് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, ട്രഷറർ ചെറിയാൻ ഡേവിഡ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജ് താമരവേലിൽ, മുഖ്യാതിഥികളായ റവ. ഫാദർ ബേബി മാത്യു , ഭഗവത് ഗീതാ പ്രചാരകൻ പ്രൊഫ. ഡോ. വിദ്യാ സാഗർ, ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ലെജിസ്ലേറ്റർ ഡോ. ആനി പോൾ, എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് നിർവഹിച്ചു. ഹിൽബേൺ സെന്റ്‌ ജെയിംസ്‌ മാർത്തോമ്മ ചർച്ച് വികാരി റവ. ഫാദർ ബേബി മാത്യു, ഈസ്റ്റർ സന്ദേശം നൽകി. മാനവ രാശിയുടെ പാപ മോചനത്തിനായി സ്വജീവൻ ബലി നൽകിയ യേശുക്രിസ്തുവിന്റെ ആദർശങ്ങൾ ഉൾക്കൊണ്ട് തന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതാണ് തന്റെ സന്ദേശത്തിൽ അദ്ദേഹം എടുത്തു പറഞ്ഞത്. കമ്മിറ്റി മെമ്പർ കൂടിയായ സജി പോത്തൻ ആണ് റവ. ഫാദർ ബേബി മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തിയത്. വിഷു സന്ദേശം നല്കിയത് ഭഗവദ് ഗീതാ പ്രചാരകനായി ആദ്ധ്യാത്മജീവിതം നയിക്കുന്ന അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കൽ സയൻസിലും മാസ്റ്റർ ബിരുദം നേടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും തുടർന്ന് അമേരിക്കയിലെത്തി പി.എച്.ഡി. കരസ്ഥമാക്കി; ഇപ്പോൾ ബ്ലൈൻഡ് ബ്രൂക്ക് ഡിസ്ട്രിക്റ്റ് ഹൈ സ്കൂളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ഡോ. വിദ്യാ സാഗർ ആണ്. അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തിയത് ജയപ്രകാശ് നായരാണ്. മണ്മറഞ്ഞ മഹാനായ കവി ഒ.എൻ.വി. കുറുപ്പിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭൂമിക്കൊരു ചരമ ഗീതം എന്ന കവിത, ശ്രുതിമധുരമായി സോനു നായർ ആലപിച്ചു. നയന സുജിത്ത്, ആഷിത അലക്സ്, മാളവിക പണിക്കർ, ശില്പ രാധാകൃഷ്ണൻ, സാറ പോത്തൻ, മേഘ വർഗീസ്‌, സ്നേഹ വർഗീസ്‌, ഷാരൻ സജി, ക്രിസ്റ്റീൻ ചെറിയാൻ, സോണിയ മാത്യുസ് എന്നിവർ മനോഹരങ്ങളായ നൃത്തങ്ങൾ അവതരിപ്പിച്ചു. നേഹ ജ്യോ, വിദ്യാ ജ്യോതി മലയാളം സ്കൂളിലെ വിദ്യാർഥികൾ, ജോമോൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തമ്പി പനയ്ക്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ലഘുനാടകം പരിപാടികൾക്ക് മിഴിവേകി. വിദ്യാ ജ്യോതി പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ, സ്കൂളിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം ക്ലാർക്സ്ടൌൺ സ്കൂളിൽ നടക്കുന്ന മലയാളം സ്കൂളിൽ കുട്ടികളെ ചേർക്കണമെന്നും അഭ്യർഥിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജ് താമരവേലി, ഫൊക്കാന നാഷണൽ സെക്രട്ടറി വിനോദ് കെയാർകെ, ഫൊക്കാനയുടെ നേതാവ് ടി.എസ്. ചാക്കോ, തമ്പി ചാക്കോ, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അകലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സുപ്രസിദ്ധ നടൻ മണിയുടെ ഓർമ്മകൾ അയവിറക്കികൊണ്ട്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ലൈസി അലക്സ്, മീന തമ്പി എന്നിവർ ചേർന്ന് മണിയുടെ നാടൻ പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ചത് വളരെ ഹൃദ്യമായി. പിന്നണിയിൽ തബല വായിച്ചുകൊണ്ട് രോഹിത് രാധാകൃഷ്ണൻ മണിമുഴക്കം എന്ന ഈ പരിപാടിക്ക് മിഴിവേകി. ജോയിന്റ് സെക്രട്ടറി മത്തായി പി. ദാസ് ഏവർക്കും കൃതജ്ഞത ആശംസിച്ചതോടെ പരിപാടികൾക്ക് തിരശ്ശീല വീണു. ഫിലിപ്പോസ് ഫിലിപ്പ്, അജിൻ ആന്റണി എന്നിവർ എം.സി.മാരായി പ്രവർത്തിച്ചു. മെറ്റ് ലൈഫിന്റെ ജോർജ് ജോസഫും യു.എസ്. ടാക്സ് സെർവീസിന്റെ ജോസഫ് കുരിയപ്പുറവും ആയിരുന്നു സ്പോൺസർമാർ. കോർഡിനേറ്റർമാരായി ഫിലിപ്പോസ് ഫിലിപ്പ്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള, മനോജ്‌ അലക്സ്, സജി പോത്തൻ, ജോർജ് താമരവേലിൽ, അപ്പുക്കുട്ടൻ നായർ എന്നിവർ പ്രവർത്തിച്ചു.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.