You are Here : Home / USA News

ഫോ­മ വെ­സ്റ്റേണ്‍ റീ­ജി­യന്‍ കണ്‍­വന്‍­ഷന്‍ കി­ക്കോ­ഫ് മീ­റ്റിം­ഗ് ഏ­പ്രില്‍ 23-ാം തീയ­തി

Text Size  

Story Dated: Tuesday, April 19, 2016 01:28 hrs UTC

സാന്‍­ഫ്രാന്‍­സി­സ്‌­കോ:ഫോ­മ വെ­സ്റ്റേണ്‍ റീ­ജി­യന്‍ കണ്‍­വന്‍­ഷന്‍ കി­ക്കോ­ഫ് മീ­റ്റിം­ഗ്ഏ­പ്രില്‍ 23-ാം തീയ­തി ശ­നി­യാ­ഴ്­ച്ച വൈ­കിട്ട് മൂ­ന്ന് മ­ണി­ക്ക് "മങ്ക' യുടെനേ­തൃ­ത്വ­ത്തില്‍ സാന്‍ ഹൊ­സെ­യില്‍ വെ­ച്ച് ന­ട­ത്ത­പ്പെ­ടു­ന്ന­താണ്. 2016 ജൂ­ലെ ഏ­ഴ് മു­തല്‍ പ­ത്ത് വ­രെ മാ­യാ­മി­യില്‍ വെ­ച്ച് ന­ട­ക്കാ­നി­രി­ക്കു­ന്നഫോ­മ­യു­ടെ അ­ഞ്ചാമ­ത് അ­ന്തര്‍­ദേശീ­യ കണ്‍­വന്‍ഷ­ന്റെ ഭാ­ഗ­മാ­യി നാ­ടാകെന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന വി­ളം­ബ­ര­ത്തി­ന്റെ ഭാ­ഗ­മാ­യാ­ണ് വെ­സ്റ്റേണ്‍ റീ­ജി­യണ്‍ഈ പ­രി­പാ­ടി സം­ഘ­ടി­പ്പി­ക്കുന്ന­ത്. ഫോ­മ­യു­ടെ ച­രി­ത്ര­പ­രമാ­യ ചാ­രി­റ്റി­ പ­ദ്ധ­തിയാ­യ തി­രു­വ­ന­ന്ത­പു­രം ആ­സ്ഥാ­ന­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്ന റീ­ജി­യ­നല്‍ കാന്‍­സര്‍ സെന്റ­റി­ന്റെ കെ­ട്ടി­ട­നിര്‍മ്മാ­ണ ഫ­ണ്ടി­ലേ­ക്കു­ള്ള ധ­ന­ശേ­ഖ­ര­ണവും ഒ­പ്പം ന­ട­ത്ത­പ്പെ­ടു­ന്ന­താ­യി­രി­ക്കും. ഫോ­മ­യി­ലെ റീ­ജി­യ­നു­ക­ളില്‍ ഏ­റ്റവും വലി­യ റീ­ജി­യനാ­യ ഈ റീ­ജിയന്‍എന്നും ഫോ­മ­യു­ടെ വ­ളര്‍­ച്ച­യില്‍ നേ­തൃ­ത്വം കൊ­ടു­ത്തി­ട്ടുണ്ട്. ഫോ­മ­യുടെ ദേശീ­യ നേ­തൃ­നി­ര­യി­ലേ­ക്ക് ക­ഴി­വു­റ്റ നേ­താ­ക്ക­ളെ സം­‘ാ­വ­ന ചെ­യ്യു­ന്ന റീ­ജി­യ­നെ­ന്ന നി­ല­യില്‍ വെ­സ്റ്റേണ്‍ റീ­ജി­യന്‍ ത­ല­യെ­ടു­പ്പോ­ടെ നില്‍­ക്കുന്നു. മ­ല­യാ­ളി അ­സോ­സി­യേ­ഷന്‍ ഓ­ഫ് നോര്‍­ത്തേണ്‍ കാ­ലി­ഫോര്‍ണി­യആ­തി­ഥേ­യത്വം വ­ഹി­ക്കു­ന്ന ഈ പ­രി­പാ­ടി­യില്‍ ഫോ­മ­യി­ലെ പ്രമു­ഖ നേ­താ­ക്കള്‍ പ­ങ്കെ­ടു­ക്കു­ന്ന­താ­യി­രി­ക്കു­മെ­ന്ന് റീ­ജി­യ­നല്‍ വൈ­സ് പ്ര­സിഡന്റ് ടോ­ജോ തോമ­സ് അ­റി­യി­ച്ചു. സ്ഥാ­ന­മാ­ന­ങ്ങള്‍­ക്കാ­യി ത­മ്മില്‍ ത­മ്മില്‍ മ­ത്സ­രി­ക്കാ­തെ ഐ­ക്യ­ത്തിന്റെപ്ര­തീ­ക­മാ­യി ഒ­റ്റ­കെ­ട്ടാ­യി നി­ല­കൊ­ള്ളു­ന്ന ഈ റീ­ജി­യണ്‍ എല്ലാ­വര്‍­ക്കും ഒ­രു മാ­ത്യ­ക­യാ­ണ്. അ­നേ­കം സം­സ്ഥാ­ന­ങ്ങ­ളി­ലായ് പ­ട­ര്‍­ന്നു പ­ന്ത­ലി­ച്ചു­കി­ട­ക്കു­ന്നമ­ല­യാ­ളി കൂ­ട്ടാ­യ്­മ്മ­യു­ടെ ഒ­രു കു­ടും­ബ സം­ഗ­മ­മാ­യി­രി­ക്കും ഈ റീ­ജി­യ­നല്‍ മീ­റ്റി­ംഗ്്് എ­ന്ന്്് ഫോ­മാ നാ­ഷ­ണല്‍ ക­മ്മി­റ്റി­യം­ഗം പന്ത­ളം ബി­ജൂ­തോ­മ­സ്് ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ പ­റഞ്ഞു. ഇ­ത്ത­വണ­ത്തെ ഫോ­മ­യു­ടെ റീ­ജി­യ­നല്‍ കി­ക്കോ­ഫ്്് മീ­റ്റിം­ഗ്്് ഗം­ഭീ­ര­വി­ജ­യ­മാ­ക്കു­വാന്‍­വേ­ണ്ടി "മ­ങ്ക'യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള വി­പു­ല­മായ ക­മ്മി­റ്റി പ്ര­വര്‍­ത്തി­ച്ചു­വ­രു­ന്ന­താ­യി പ്ര­സി­ഡന്റ്് ബെന്‍­സി അ­ല­ക്‌സും, സെ­ക്ര­ട്ടറി സിജോ പാ­റ­പ്പ­ള്ളിയും അ­റിച്ചു. ഫോമ ന്യൂസ് ടീം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.