You are Here : Home / USA News

യുഡിഎഫ് ഭരണത്തുടര്‍ച്ചക്ക് സാഹചര്യം നിലവില്‍

Text Size  

Story Dated: Wednesday, April 20, 2016 12:14 hrs UTC

കേരള നിയമസഭയില്‍ ചരിത്രം കുറിച്ചു കൊണ്ട് യുഡിഎഫ് ഭരണത്തുടര്‍ച്ചക്ക് സാഹചര്യം നിലവില്‍ വന്നു. സരിത, ബാര്‍ വിഷയങ്ങളില്‍ അബേ പരാജയപ്പെട്ട അവിശുദ്ധ കൂട്ടുകെട്ടുകള്‍ കള്ളക്കഥകളാണെന്ന് പ്രബുദ്ധരായ കേരളീയ സാമാന്യ ജനങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലാ പൊള്ളത്തരവും പൊളിഞ്ഞ സാഹചര്യത്തില്‍ കേരളത്തിന്റെ ഭാവിക്കും, വികസനത്തിനും, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ ഭരണം അനിവാര്യമാണെന്ന് ജനലക്ഷങ്ങള്‍ പ്രബുദ്ധരായി യുഡിഎഫിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. ഓരോ വോട്ടും യുഡിഎഫിന്റെ സര്‍ക്കാരിനെ ലക്ഷ്യമാക്കി പെട്ടിയില്‍ വീഴുമെന്ന് ഏകദേശം ഉറപ്പായി. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിച്ചു നേതൃത്വം മുന്നോട്ടു പോകുന്ന സാഹചര്യം യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നു. ഇടതുപക്ഷത്തിന്റെ വികസന വിരോധവും അക്രമരാഷ്ട്രീയവും കേരളീയര്‍ തീര്‍ത്തും തോളിലേക്കി മാത്രമേ പോളിംഗ് ബൂത്തില്‍ കയറുകയുള്ളൂ. അസഹിഷ്ണുതയുടെ പര്യമായി നിലനില്‍ക്കുന്ന ബിജെപി മതേതര ഭാരതത്തിന് താങ്ങാനാവില്ല അത് കേരളത്തെ പ്പോലെ അഭ്യസ്ഥവിദ്യരായ ജനങ്ങള്‍ വസിക്കുന്ന നാട്ടില്‍ വിലപ്പോകില്ല പക്ഷെ വോട്ട് ശതമാനം അവര്‍ വര്‍ദ്ധിപ്പിക്കാനും സാദ്ധ്യത നിലവിലുണ്ട്. കോണ്‍ഗ്രസ്സുകാര്‍ ഒന്നിച്ചു നിന്നാല്‍ ഇനിയും ഒരിക്കലും ഇടതു പാര്‍ട്ടികള്‍ കേരളത്തില്‍ ഒരു പക്ഷെ ഭാരതത്തില്‍ മുഴുവനായും കോണ്‍ഗ്രസ്സിന്റെ മുന്നേറ്റത്തേയും ഭരണത്തേയും തടയാന്‍ കഴിയില്ല.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഉണരൂ.... സ്വപ്‌നം കാണൂ. ഒരു മതേതര സഹിഷ്ണുതയുള്ള ഭാരതം.

ജയ്ഹിന്ദ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.