You are Here : Home / USA News

അയ്യപ്പ വിഗ്രഹ സ്ഥാപനവും വിഷു ആഘോഷവുമായി ഗീതാ മണ്ഡലത്തിന് ചരിത്ര ദിനം

Text Size  

Story Dated: Thursday, April 21, 2016 11:29 hrs UTC

രഞ്ജിത്ത് നായർ

വിഷു മലയാളിക്ക് ഐശ്വര്യദായകമായ തുടക്കം നല്കുന്ന പുണ്യ ദിനമാണ് . കലിയുഗ വരദൻ സ്വാമി അയ്യപ്പന്റെ വിഗ്രഹ സ്ഥാപനവും വിഷു ആഘോഷങ്ങളും ഒന്നിച്ചു ചേർന്ന പ്പോൾ ചിക്കാഗോ ഗീതാ മണ്ഡലത്തിന് അത് ചരിത്ര ദിനവും അതിലെ അംഗങ്ങൾക്ക് ജീവിത യാത്രയിൽ ഓർത്തു വയ്ക്കാവുന്ന ഒരു പുണ്യ ദിനവുമായി മാറി . കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നത് കുടുംബം . കൂട്ടു കുടുംബ വ്യവസ്ഥയിൽ ഓണവും വിഷുവും പോലുള്ള ആഘോ ഷങ്ങൾ കുടുംബാഗ ങ്ങളുടെ ഒത്തു ചേരലിനുള്ള അവസരമായിരുന്നു ..ഇന്നത്‌ അ ണു കുടുംബ ങ്ങളിലേക്ക് മാറിയപ്പോൾ ആഘോഷങ്ങൾ വെറും ചടങ്ങുകളായി മാറി . പക്ഷേ അമേരിക്കയുടെ മണ്ണിൽ ഗീതാമണ്ഡലം പോലെയുള്ള പ്രസ്ഥാനങ്ങൾ കുടുംബ സങ്കൽ പ്പത്തിന്റെ മാധുര്യം അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ മടക്കി കൊണ്ട് വരുന്നു .വിഷു ക്കണിയും കൈനീട്ടവും തറവാട്ടു മുറ്റത്ത്‌ എന്ന പോലെ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയും ചേർന്നപ്പോൾ അവിടെ കൂടിയവർക്കെല്ലാം അത് അവിസ്മരണീയ അനുഭവമായി മാറി . ഗീതാ മണ്ഡലത്തിലെ അംഗങ്ങൾക്ക് ആത്മീയ ചൈ തന്യ ത്തിനു പുതിയ ഉണർവു നല്കി ക്കൊണ്ട് ആണ് വിഗ്രഹ സ്ഥാപനം യാഥാർഥ്യമായത് . വിഗ്രഹ സ്ഥാപന ചടങ്ങുകൾക്ക് ശ്യാം കുമാർ ഭട്ടതിരിയും ആനന്ദ് പ്രഭാകറും നേതൃത്വം നല്കി .ചടങ്ങുകൾക്ക് ചെണ്ടയുടെ യും പഞ്ച വാദ്യ ത്തി ന്റെയും മേള മധുരം നല്കി ക്കൊണ്ട് അജി കുമാറിന്റെ നേത്രുത്വ ത്തിൽ ചിക്കാഗോ കലാക്ഷേത്ര ടീം ആസ്വാദകരെ അക്ഷരാർത്ഥ ത്തിൽ വിസ്മയിപ്പിച്ചു .അമ്മ മനസിന്റെ മാധുര്യം ഓർമി പ്പിച്ചു കൊണ്ട് രാധാ പ്രഭാകർ കുട്ടികൾക്ക് വിഷു കൈ നീട്ടം നല്കി അനുഗ്രഹിച്ചു . ചരിത്ര ദിനവും വിഷു സദ്യയും വിജയ കരമാക്കാൻ ബൈജു മേനോൻ ,രശ്മി ,പ്രസാദ് പിള്ള ,അജി പിള്ള ,നാരായണൻ കുട്ടപ്പൻ ,ബിജു കൃഷ്ണൻ ,അനിലാൽ തുടങ്ങിയ നിരവധി പേർ അഹോ രാത്രം പ്രവർത്തിച്ചു .കെ എച് എൻ എ ഭാരവാഹികളായ അരവിന്ദ് പിള്ള ,രഞ്ജിത്ത് നായർ എന്നിവർ ചടങ്ങുകളിൽ സജീവ സാന്നിധ്യം ആയി .എന്നെന്നും ഓർത്തു വയ്ക്കാൻ മറ്റൊരു ദിനം കൂടി സമ്മാനിക്കാൻ ഗീതാമണ്ഡലത്തിനു സാധിച്ചതിൽ അഭിമാനം ഉണ്ടെന്നു പ്രസി ഡന്റ് ജയ്‌ ചന്ദ്രൻ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.