You are Here : Home / USA News

മദ്യത്തിനെതിരെ ശക്തമായ കഥയുമായി ചിന്ന ദാദ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 21, 2016 11:32 hrs UTC

നമ്മുടെ സമൂഹത്തില്‍ കൊച്ചു കുട്ടികള്‍ പോലും മദ്യസേവയിലേക്ക് പോകുന്ന ഈ കാലഘട്ടത്തില്‍ മദ്യത്തിനെതിരെ ബോധവത്ക്കരണവുമായി "ചിന്ന ദാദ' എന്ന മലയാള സിനിമ പ്രദര്‍ശനത്തിനായി എത്തുന്നു. താഴത്തുവീട്ടില്‍ ഫിലീംസിന്റെ ബാനറില്‍ പ്രവാസി മലയാളിയായ എന്‍.ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് "ചിന്ന ദാദ'. നക്ഷത്രങ്ങള്‍ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങളായ ഹാരീസ് നായകനായും ,അരുണിമ നായികയായും വേഷമിടുന്ന ഈ ചിത്രത്തില്‍ റിയാസ് ഖാന്‍ ,സുധീര്‍ കരമന ,കലാഭവന്‍ ഷാജോണ്‍ , ജയന്‍ ചേര്‍ത്തല ,നസീര്‍ സംക്രാന്തി ,ഉല്ലാസ് പന്തളം ,കണ്ണന്‍ സാഗര്‍ ,മധു പട്ടന്താനം ,മനോജ് വാഴപ്പടി ,എന്‍. ഗോപാലകൃഷ്ണന്‍ , അന്‍സാരി ഈരാറ്റുപേട്ട,നന്ദു കൃഷ്ണന്‍ ,ജിനു ആനിക്കാട്, മാസ്റ്റര്‍ ജുവല്‍, നീനാ കുറുപ്പ് ,അര്‍ച്ചനാ മേനോന്‍ ,പ്രിയകല ,കൃഷ്ണ പദ്മകുമാര്‍ ,ട്വിങ്കിള്‍ ,കുമാരി ഗംഗാ ടി. കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഛായഗ്രഹണം :ഉണ്ണി പാലോട് ,അസിസ്റ്റന്‍റ് ഡയറക്ടേഴ്‌സ് : നിധീഷ് നടരാജ് ,ബിജേഷ് എസ്.കെ, ദീപു.എസ്. വിജയന്‍ ,സുനില്‍ കിടങ്ങൂര്‍ കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍.സ്റ്റില്‍സ് : ജോണ്‍സണ്‍ വാഴൂര്‍ ,സ്റ്റണ്ട്: ജിറോഷ് പി.ജി. എഡിറ്റിംഗ് : വിപിന്‍ മണ്ണൂര്‍, മേക്കപ്പ് : സുരേഷ് കാരമൂട് ,വാര്‍ത്താവിതരണം: ചെറിയാന്‍ കിടങ്ങന്നൂര്‍, പരസ്യകല : ദീപു പുരുഷോത്തമന്‍. കൊറിയോഗ്രഫി : വെണ്‍മണി ഉണ്ണികൃഷ്ണന്‍ സുഭാഷ് ചേര്‍ത്തലയുടെ വരികള്‍ക്ക് സുമേഷ് കുട്ടിക്കല്‍ സംഗീത സംവിധാനവും ഡോ.കെ .ജെ യേശുദാസ് ,എം.ജി ശ്രീകുമാര്‍ ,ഈര സുബാഷ് ,സിസിലി എന്നിവര്‍ ഗാനങ്ങളും ആലപിച്ചിരിക്കുന്നു. സംഗീതത്തിനും, ഹാസ്യത്തിനും പ്രാധാന്യം നല്‍കി ചിത്രീകരിച്ചിരിക്കുന്ന ചിന്ന ദാദ ഏപ്രില്‍ അവസാനത്തോടെ തീയേറ്ററുകളില്‍ എത്തും. ചെറിയാന്‍ കിടങ്ങന്നൂര്‍ (പി.ആര്‍.ഒ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.