You are Here : Home / USA News

നായർ ബനവലന്റ് അസോസിയേഷൻ വിഷു വിപുലമായി ആഘോഷിച്ചു

Text Size  

Story Dated: Thursday, April 21, 2016 11:37 hrs UTC

ന്യൂ യോർക്ക് : നായർ ബനവലന്റ് അസോസിയേഷൻ, ഏപ്രിൽ 17, ഞായറാഴ്ച്ച രാവിലെ 11 മണി മുതൽ ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിഷു ആഘോഷിക്കുകയുണ്ടായി. നീനാ കുറുപ്പ്, സുധാകരൻ പിള്ള, കലാ സതീഷ്‌, ശോഭാ കറുവക്കാട്ട്, വത്സമ്മ തോപ്പിൽ എന്നിവർ ചേർന്ന് ഒരുക്കിയ വിഷുക്കണിക്ക് പിന്നണി പാടിയത് എൻ.ബി.എ. മലയാളം സ്കൂളിലെ കുട്ടികളാണ്. ശ്രീമതി രാജേശ്വരി രാജഗോപാൽ സ്പോൺസർ ചെയ്ത വിഷുക്കൈനീട്ടം മുൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ നല്കി. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തിന് ശേഷം പ്രസിഡന്റ് കുന്നപ്പള്ളിൽ രാജഗോപാൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും വിഷുവിന്റെ സർവമംഗളങ്ങളും നേരുകയും ചെയ്തു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യാതിഥിയായി എത്തിയ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ഡോ. ചന്ദ്രമോഹൻ, വിഷുക്കണി ഒരുക്കേണ്ട വിധം എങ്ങനെയാണെന്ന് വിശദീകരിക്കുകയുണ്ടായി. വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു.

 

 

എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി സുനിൽ നായർ, ഹ്യൂസ്റ്റനിൽ വച്ച് ഓഗസ്റ്റ് 12, 13, 14 തീയതികളിൽ നടക്കുന്ന നായർ സംഗമം 2016-നെ ക്കുറിച്ച് വിശദീകരിക്കുകയും സംഗമത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.. വിഭാവസമൃദ്ധമായ വിഷുസദ്യക്ക് ശേഷം പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിച്ചു. മുൻ പ്രസിഡന്റ് രഘുവരൻ നായർ നൂപുര ആർട്സ്‌ എന്ന ഡാൻസ് സ്കൂളിലെ അധ്യാപിക ലക്ഷ്മി കുറുപ്പിനെ പരിചയപ്പെടുത്തുകയും കമ്മ്യൂണിറ്റിക്ക് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. എൻ.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളിൽ രാജഗോപാൽ പ്രശംസാഫലകവും, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ എൻ.ബി.എ.യുടെ പേരിൽ മുൻ പ്രസിഡന്റ് രഘുവരൻ നായർ സ്പോൺസർ ചെയ്ത ഉപഹാരം നല്കുകയും ചെയ്തു. ശ്രീമതി ലക്ഷ്മി കുറുപ്പ് നേതൃത്വം കൊടുത്ത വിവിധ നൃത്തനൃത്യങ്ങൾ അരങ്ങേറുകയുണ്ടായി. ലക്ഷ്മി കുറുപ്പ് അവതരിപ്പിച്ച മോഹിനിയാട്ടം, രേവതി നായർ, ഗായത്രി നായർ, വാണി നായർ, ദിവ്യ, ആര്യ, മേഘ, ടീന, ഹെന്ന, മേഘ്ന തമ്പി, ഐശ്വര്യ ഹരി, മീര ഹരിലാൽ, അഞ്ജലി മധു, സാനിയ നമ്പ്യാർ, നേഹ ബാബുരാജ്‌, ദേവിക പിള്ള, അന്ജിത അജയൻ, വേദ ശബരിനാഥ്, ദേവിക കുമാർ, മീനു, രേണു ജയകൃഷ്ണൻ, അഭിരാമി സുരേഷ്, അനുഷ്ക ബാഹുലേയൻ, സൗമ്യ നായർ, അനഘ കുമാർ, ദീപിക കുറുപ്പ്, പ്രസീദ ഉണ്ണി, പ്രിയങ്ക ഉണ്ണി, നമ്രിത മേനോൻ എന്നിവർ വിവിധ നൃത്തരൂപങ്ങൾ വളരെ ഭംഗിയോടും ചിട്ടയോടും അവതരിപ്പിക്കുകയുണ്ടായി. അജിത്‌ നായർ ആലപിച്ച മേരേ നയനാ എന്ന ഹിന്ദി ഗാനം വളരെ ഹൃദ്യമായി. സന്ജിത് മേനോനും ഒരു ഗാനം ആലപിക്കുകയുണ്ടായി. വരുൺ, സന്ജിത് മേനോൻ, നിതിൻ കുറുപ്പ്, പ്രണവ് എന്നിവർ തബലയിൽ താളമിട്ടുകൊണ്ട് സന്നിഹിതരായിരുന്നവുരുടെ മനം കവർന്നു. കലാ സതീഷ്‌, രേവതി നായർ, ബീന മേനോൻ എന്നിവരാണ്‌ അസോസിയേഷനിലെ കുട്ടികളെ നൃത്തങ്ങൾ പഠിപ്പിച്ചത്. ശോഭാ കറുവക്കാട്ട് എം.സി.യായി പ്രവർത്തിച്ചു. രംഗ സജ്ജീകരണത്തിന് നേതൃത്വം കൊടുത്തത് സുധാകരൻ പിള്ളയാണ്. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ കലാപരിപാടികൾ സമാപിച്ചു.

ജയപ്രകാശ് നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.