You are Here : Home / USA News

സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കളായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, April 21, 2016 11:44 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 4-മത് വോളിബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കളായി. തുടര്‍ച്ചയായി നാലാം തവണയാണ് സെന്റ് ജോസഫ് ടീം വിജയക്കൊടി പാറിച്ചത്. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായ 2 സെറ്റിനാണ്(25-17, 25-13) ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് 'എ' ടീമിനെ പരാജയപ്പെടുത്തിയത്. ഏപ്രില്‍ 9ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്ന് പുതുതായി പണി പൂര്‍ത്തീകരിച്ച വിശാലമായ ട്രിനിറ്റി സെന്ററില്‍ വച്ചായിരുന്നു മത്സരങ്ങള്‍. വിജയിയ്ക്ക് റവ.ഫാ. ടി.എം. പീറ്റര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ലഭിച്ചപ്പോള്‍ ട്രിനിറ്റി മാര്‍ത്തോമ്മാ 'എ' ടീമിന് റണ്ണര്‍ അപ്പ് ട്രോഫി ലഭിച്ചു. എല്ലാ വോളിബോള്‍ മത്സരങ്ങളും വാശിയേറിയതായിരുന്നു. വോളിബോള്‍ മത്സരങ്ങളിലെ എംവിപി ആയി സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചിലെ ജോസി ജേക്കബും ബസ്റ്റ് ഡിഫന്‍സ് പ്ലയര്‍ ആയി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അജിന്‍ മാത്യുവും, ബസ്റ്റ് ഓഫന്‍സീവ് പ്ലയര്‍ ആയി. ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ചിലെ ബിനോയി കുഞ്ഞുകുട്ടിയും ബസ്റ്റ് സെന്റര്‍ ആയി സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചിലെ പോളച്ചനും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫികള്‍ നേടിയ ജേതാക്കള്‍ക്ക് കേരളാ കിച്ചന്‍ സംഭാവന ചെയ്ത് ഭക്ഷണ കൂപ്പണുകളും സമ്മാനിച്ചു. സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച്. ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് എ, ബി ടീമുകള്‍, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ എന്നീ ടീമുകളാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. റവ.ഫാ.ഏബ്രഹാം സഖറിയ(ജിക്കു അച്ചന്‍) ന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റ് കമ്മറ്റി അംഗങ്ങളായ എബി മാത്യു, റജി കോട്ടയം, ഡോ.അന്നാ കെ. ഫിലിപ്പ്, റോബിന്‍ ഫിലിപ്പ്, മോസസ് പണിക്കര്‍ എന്നിവരോടൊപ്പം ട്രിനിറ്റി സ്‌പോര്‍ട്‌സ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്ജ്, ട്രിനിറ്റി ഇടവക ട്രസ്റ്റി ഷാജി മോന്‍ ഇടിക്കുള തുടങ്ങിയവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.