You are Here : Home / USA News

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റജി ചെറിയാന് "അമ്മ'യുടെ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 21, 2016 03:36 hrs UTC

സൗത്ത് ഫ്‌ളോറിഡ: ഫോമയുടെ 2016-18 -ലെ സൗത്ത് വെസ്റ്റ് (ഫ്‌ളോറിഡ) റീജിയണിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റജി ചെറിയാന് "അമ്മ' പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി സംഘടനാ പ്രവര്‍ത്തനത്തിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള റെജി ഇപ്പോള്‍ അമ്മയുടെ സെക്രട്ടറിയാണ്. റെജി ചെറിയാന്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ അഖിലകേരള ബാലജനസഖ്യത്തിലൂടെയും പിന്നീട് സ്കൂള്‍- കോളജ് കാലങ്ങളില്‍ കെ.എസ്.സി, യൂത്ത് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും, തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിന്റെ പത്തനംതിട്ട നിയോജകമണ്ഡലം സെക്രട്ടറിയായും കഴിവ് തെളിയിച്ചു. 1990-കളില്‍ അമേരിക്കയിലേക്ക് കുടിയേറിയ റെജി 1991 മുതല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ അംഗമായും പിന്നീട് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഈസമയത്തെ ഫൊക്കനയിലുണ്ടായ പിളര്‍പ്പിനുശേഷം ഫോമയില്‍ സജീവമായിരുന്ന റെജി ഒരിക്കലും ഒരു സ്ഥാനത്തിനായി ആരുടേയും മുന്നില്‍ മുട്ടുമടക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ്. സ്ഥാനമല്ല സംഘടനയാണ് പ്രധാമെന്നാണ് റെജിയുടെ നയം. 2002-ല്‍ അറ്റ്‌ലാന്റയിലേക്ക് കുടിയേറിയ റെജി കേരളാ അസോസിയേഷനിലും, പിന്നീട് ഗാമയിലും കമ്മിറ്റി മെമ്പറായും വൈസ് പ്രസിഡന്റുമായിരിക്കെ ഗാമയുടെ ചരിത്രത്തില്‍ ആദ്യമായി 2008-ല്‍ നടന്ന ഒരു ബാലറ്റ് തെരഞ്ഞെടുപ്പിലൂടെ തന്റെ പാനലില്‍ നിന്ന 13 അംഗങ്ങളേയും വിജയിപ്പിച്ച് പ്രസിഡന്റായ ചരിത്രം അറ്റ്‌ലാന്റയിലെ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത അംഗീകാരമാണ്. സമൂഹത്തില്‍ കലാപരമായ കാര്യങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുന്ന റെജി കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി സ്വന്തമായും മറ്റു സംഘടനകളുമായും ചേര്‍ന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2009-ല്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ വച്ച് ഡോ. സജി ഫിലിപ്പിന്റെ നേതൃത്വത്തില്‍ പത്തു വയസ്സിനു താഴെ പ്രായമുള്ള അഞ്ചു കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് പണം സ്വരൂപിച്ചതാണ് ഏറ്റവും വലിയ നേട്ടമെന്ന് റെജി പറയുന്നു. അന്ന് ഒരു കുട്ടിക്ക് ഒരു ലക്ഷം രൂപവീതം നല്‍കുകയും അതിനു സഹായിച്ചവരെ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു. 2015 വര്‍ഷത്തില്‍ അങ്കമാലിയില്‍ കിഡ്‌നി ഫൗണ്ടേഷന് 200 പേര്‍ക്ക് ഡയലാസിസ് നടത്താന്‍ പണം നല്‍കുകയും, ഈവര്‍ഷം പത്തനാപുരത്തുള്ള ആശാഭവന്‍ എന്ന സ്ഥാപത്തിലെ അംഗപരിമിതരായ കുട്ടികള്‍ക്ക് പണം നല്‍കുകയും ചെയ്യുന്നു. കോഴഞ്ചേരി സംഗമം അറ്റ്‌ലന്റ, ഇന്ത്യ ലയണ്‍സ് ക്ലബ്, അമ്മ അസോസിയേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളായ റെജി വാക്കിനേക്കാള്‍ ഉപരി പ്രവര്‍ത്തിയിലാണ് വിശ്വസിക്കുന്നത് എന്നു പറയുന്ന ഇദ്ദേഹം ഫോമയ്ക്കും അതിലുപരി സൗത്ത് വെസ്റ്റ് റീജിയണിലെ സംഘടനകളെ യോജിപ്പിച്ചു കൊണ്ടുപോകുന്നതിലും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ലെന്നും, റെജിയുടെ വിജയം ഫോമയുടെ വിജയകമാട്ടെ എന്നും അമ്മ പ്രസിഡന്റ് മാത്യു വര്‍ഗീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.