You are Here : Home / USA News

ഉന്നത വിദ്യാഭ്യാസ സെമിനാര്‍ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ സംഘടിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 22, 2016 10:52 hrs UTC

ഡാലസ് : നോര്‍ത്ത് അമേരിക്കയില്‍ താമസ്സമാക്കിയ രണ്ടാം തലമുറ ഇന്ത്യന്‍ കുട്ടികളുടെ കൂട്ടായ്മയായ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ ഒര്‍ഗനൈസേഷന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്ലാനൊ ഡേവിസ് ലൈബ്രറി ഹാളില്‍ ഈ ഞായറാഴ്ച ഏപ്രില്‍ 24ന് ഒരു മണി മുതല്‍ അഞ്ചു മണിവരെ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവക്കുന്നതാണ്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ രോഹിത് നായര്‍, ഗൗരി നായര്‍, അന്യ ജയകൃഷ്ണന്‍, സിദ്ധാര്‍ത് നമ്പ്യാര്‍, നികിത നമ്പ്യാര്‍, ഹരി കൃഷ്ണകുമാര്‍, ലക്ഷ്മി കൃഷ്ണകുമാര്‍, വിഘ്‌നേശ് നായര്‍, ദേവി നായര്‍, വിഷ്ണു നായര്‍ എന്നിവര്‍ തങ്ങളുടെ പാരിതോഷികങ്ങളും, പോക്കറ്റ്­ മണികളും കൂട്ടിവച്ചു തുടങ്ങിയ ഈ ചാരിറ്റി സംഘടന ഇതിനകം പല ജീവ കാരുണ്യ പ്രവര്‍ത്തികള്‍ക്കും നേതൃത്വം നല്കി വരുന്നു. ഉന്നത വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കവാനായി എല്ലാവരും 7501 Indipendence pkwy, Plano, TX ഇ-ല്‍ ഉള്ള ഡേവിസ് ലൈബ്രറി ഹാളില്‍ എത്തിച്ചേരേണ്ടതാണ്. http://www.myh2h.org/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.