You are Here : Home / USA News

ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേ­ഴ്‌സിന് പുതിയ പ്രവര്‍ത്തക സമിതി

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, April 22, 2016 10:55 hrs UTC

ഹ്യൂസ്റ്റന്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ മല­യാളി വ്യാപാര വ്യവ­സാ­യി­ക­ളുടെ ഏകോ­പന സംഘ­ട­ന­യായ ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് (ഒ.­കെ.­സി.­സി.) പുതിയ പ്രവര്‍ത്തക സമി­തിയെ തെര­ഞ്ഞെ­ടു­ത്തു. ഹ്യൂസ്റ്റന്‍ ആസ്ഥാ­ന­മായി 2013 മുതല്‍ പ്രവര്‍ത്തി­ക്കുന്ന കേരളാ വ്യാപാര വ്യവ­സാ­യി­ക­ളും പ്രൊഫ­ഷ­നു­കളും അട­ങ്ങുന്ന ആ സംഘ­ട­ന­യുടെ വാര്‍ഷിക പൊതു­യോഗം ഏപ്രില്‍ 17­-ാം തീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി റസ്റ്റോ­റണ്ട് ഓഡി­റ്റോ­റി­യ­ത്തില്‍ കൂടി. നില­വിലെ പ്രസിഡന്റ് ബോസ് കുര്യന്‍ അധ്യ­ക്ഷത വഹിച്ച യോഗ­ത്തില്‍ സെക്ര­ട്ടറി ഈശൊ ജേക്കബ് സംഘ­ട­ന­യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ടഷ­റര്‍ എസ്.­കെ. ചെറി­യാന്‍ ഫൈനാന്‍ഷൃല്‍ റിപ്പോര്‍ട്ടും, അവ­ത­രി­പ്പി­ച്ചു. വ്യവ­സായ വ്യാപാര പ്രൊഫ­ഷ­ണല്‍ രംഗ­ങ്ങ­ളില്‍ വ്യക്തി­മു­ദ്ര­കള്‍ പതി­പ്പി­ക്കാനും അനു­കൂ­ലവും പ്രതി­കൂ­ല­വു­മായ സാഹ­ച­ര്യ­ങ്ങ­ളില്‍ പിടിച്ചു നില്‍ക്കു­വാനും വിജയം കൈവ­രി­ക്കാനും ഇവി­ടുത്തെ മല­യാ­ളി­കള്‍ക്കാ­യി­ട്ടു­ണ്ട്. ഈ മേഖ­ല­ക­ളില്‍ കൂടു­ത­ലായി വിജ­യി­ക്കാനും അറിവു നേടാനും ഉത­കുന്ന സാങ്കേ­തിക പരി­ശീ­ല­ന­ങ്ങളും സെമി­നാ­റു­കളും സംഘ­ടി­പ്പി­ക്കു­വാന്‍ ഒ.­കെ.­സി.­സി.ക്ക് ആയി­ട്ടു­ണ്ടെന്ന് ഡയ­ര­ക്ടര്‍ ബോര്‍ഡ് അംഗ­ങ്ങളും എക്‌സി­ക്യൂ­ട്ടീവ് ബോഡിയും അഭി­പ്രാ­യ­പ്പെ­ട്ടു. തുടര്‍ന്ന് എതി­രി­ല്ലാതെ ഏക­ക­ണ്ഠ­മായി പുതിയ പ്രവര്‍ത്തക സമി­തിയെ തെര­ഞ്ഞെ­ടു­ത്തു. ലിഡാ തോമസ് : പ്രസി­ഡന്റ്, ഷിജി­മോന്‍ ജേക്ക­ബ്, ബോബി ജോസ­ഫ്, സെബാ­സ്റ്റ്യന്‍ ഫിലിപ്പ് : വൈസ് പ്രസി­ഡന്റു­മാര്‍, അല­ക്‌സാ­ണ്ടര്‍ തോമസ് : സെക്ര­ട്ട­റി, റെനി കവ­ല­യില്‍ തോമസ് : ജോയിന്റ് സെക്ര­ട്ട­റി, ബാബു ചാക്കൊ : ട്രഷ­റര്‍, നോബി ഉതുപ്പാന്‍ : ജോയിന്റ് ട്രഷ­റര്‍, അഡ്വക്കെറ്റ് മാത്യു വൈര­മണ്‍ : ലീഗല്‍ അഡൈ്വ­സര്‍, ഷിബു ഫിലിപ്പ് - സി.­പി.എ : ഓഡി­റ്റര്‍, മാത്യു ഇട­പ്പാ­റ, ബോസ് കുര്യന്‍, ജേക്കബ് ഈശൊ, എസ്.­കെ. ചെറി­യാന്‍, ജോര്‍ജ് എബ്രഹാം : സീനി­യര്‍ അഡൈ്വ­സേര്‍സ്, ജോജി ജോസ­ഫ്, മതി­ലു­ങ്കല്‍ മത്താ­യി, സജി വര്‍ക്ഷീ­സ്, സുരേഷ് രാമ­കൃ­ഷ്ണന്‍, തോമസ് ഐപ്പ്, ഷാജി ഈശൊ, ബാബു ജേസു­ദാസ് എന്നി­വര്‍ ബോര്‍ഡ് ഓഫ് ഡയ­റ­ക്‌ടേര്‍സ് ആയും സംഘാടന­കനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്ത­ക­നു­മായ എ.­സി. ജോര്‍ജ് സംഘ­ട­ന­യുടെ പബ്ലിക് റിലേ­ഷന്‍ ഓഫീ­സ­റായിയും തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. പുതിയ പ്രസി­ഡന്റ് ലിഡാ തോമസ് പുതിയ പ്രവര്‍ത്തക സമി­തിയെ അഭി­സം­ബോ­ധന ചെയ്തു കൊണ്ട് ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്ന പ്രസ്ഥാ­നത്തെ ശക്തി­പ്പെ­ടു­ത്തേണ്ട ആവ­ശ്യ­ക­തയെ പറ്റി സംസാ­രി­ക്കു­കയും അതി­ലേ­ക്കായി എല്ലാ അംഗ­ങ്ങ­ളു­ടേയും സജീ­വ­മായ പ്രവര്‍ത്ത­ന­ങ്ങളും സഹ­ക­ര­ണ­ങ്ങളും അ‘്യര്‍ത്ഥി­ക്കു­ക­യു­മു­ണ്ടാ­യി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.