You are Here : Home / USA News

ഡ്രീംസ് യൂത്ത് പ്രൊജക്റ്റ്‌: വാർഷീക പൊതുയോഗം ഡാലസിൽ 29 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, April 22, 2016 10:58 hrs UTC

ഡാലസ് : കുട്ടികൾകളുടെയും യുവജനങ്ങളുടെയും സമഗ്ര വ്യക്തിവികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി 2003 മുതൽ കേരളത്തിലും, 2012 മുതൽ ലൂസിയാനയിലും, 2014 മുതൽ ഡാലസിലും ഫാ. ലിജോ പാത്തിക്കൽ സിഎം ഐ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന യുവജന നേത്രുത്വ പരിശീലന പ്രൊജക്റ്റായ ഡ്രീംസിന്റെ വാർഷിക , പൊതുയോഗം ഏപ്രിൽ 29 വെള്ളിയാഴ്ച ഡാലസിൽ നടക്കും. ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ (433, I-30 Frontage Rd, Garland, TX 75043) വൈകുന്നേരം എഴുമണിക്കാണ് പൊതുയോഗം. ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററിന്റെയും മാതാപിതാക്കൻമാരുടെയും മറ്റു വോളണ്ടിയർമാരുടെയും സഹകരണത്തോടെയാണ് ഡ്രീംസിന്റെ ഡാലസ് ശാഖ പ്രവർത്തിക്കുന്നത്. മൂന്നു വർഷം നീണ്ടു നിൽക്കുന്ന സമഗ്ര വ്യക്തിവികസന ഡ്രീംസ് പ്രോജകറ്റിൽ, കുട്ടികൾക്കായി പേഴ്സണൽ, ലീഡർഷിപ്പ് , ഇന്റർ പേഴ്സസണൽ സ്കിൽസ് , ടാലെന്റ്‌റ് ഡെവലപ്പ്മെന്റ് എന്നിവയും പരിശീലന പരിപാടിയിലുണ്ട്. വോളണ്ടിയെഴ്സ് ആയി പ്രവർത്തിക്കാൻ ആഗ്രഹമുള്ളവരേയും, മാതാപിതാക്കന്മാരേയും ഡാലസ് ഡ്രീംസിന്റെ പോതുയോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വേനലവധിയോടുകൂടിയാണ് ഈ വർഷത്തെ പരിപാടികൾ ആരംഭിക്കുക. സൗജന്യ പ്രോഗ്രാമായ സമ്മർക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കളും വോളണ്ടിയെഴ്സ് ആയി പ്രവർത്തിക്കാൻ ആഗ്രഹമുള്ളവരേയും ഭാരവാഹികളുമായി ബന്ധപ്പെടുക. വിവരങ്ങളൾക്ക് ഷാജി തോമസ് 214 966 6627 മാത്യു ഒഴുകയിൽ 214 864 5106 ഹരിദാസ് തങ്കപ്പൻ 214 908 5686 ജോൺസൺ കുര്യാക്കോസ് 972 310 3455 സിബി വാരിക്കാട്ട് 469 360 9200 ഇമെയിൽ : letusdreamusa@gmail.com www.letusdream.org/dreams

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.