You are Here : Home / USA News

'നവകേരള'യുടെ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച സ്‌പെല്ലിങ്ങ് ബീ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, April 22, 2016 11:12 hrs UTC

മയാമി: ഫ്‌ളോറിഡായിലെ പ്രമുഖ മലയാളി സംഘടനയായ 'നവകേരള'യുടെ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച സ്‌പെല്ലിങ്ങ് ബീ മത്സരം ഏപ്രില്‍ 16ന് സണ്‍റൈസ് നോബ്ഹില്‍ സോക്കര്‍ക്ലബ്ബ് പാര്‍ക്ക് സിറ്റി ഹാളില്‍ വെച്ചു നടത്തുകയുണ്ടായി. നവകേരള പ്രസിഡന്റ് ജയിംസ് പുളിയ്ക്കല്‍ ഉദ്ഘാടനം നടത്തുകയും മത്സരത്തിനു മുന്നോടിയായി നവകേരളയുടെ കമ്മിറ്റി മെംബറും കോ-ഓര്‍ഡിനേറ്ററുമായ ബോബി വര്‍ഗീസ് മെയിന്‍ ജഡ്ജസുമാരായ പ്രൊഫസര്‍ നീല്‍ പ്ലാക്കി, ഡോ.ലിസ സെന്റ് പിയറി, ബ്രായാന്‍ ബീസലി, ഡോ.ജോര്‍ജ്ജ് പീറ്റര്‍ എന്നിവരെ കുട്ടികള്‍ക്കും സദസ്സിനും പരിചയപ്പെടുത്തി.

തുടര്‍ന്ന് തൊണ്ണൂറു കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ജേക്ക് ദേവസ്യ ഒന്നാം സമ്മാനമായ $500ഉം ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ $250 ഉം ട്രോഫിയും സഞ്ജീവ് പാലശ്ശേരിയും മൂന്നാം സമ്മാനമായ $100 ഉം ട്രോഫി അലന്‍ ബിനോയിയും കരസ്ഥമാക്കി. ലിറ്റില്‍ ബീ വിഭാഗത്തില്‍ ഒന്നാം സമ്മാനമായ $250 ഉം ട്രോഫിയും ഇഷാന്‍ ദീക്ഷിത് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ $150 ഉം ട്രോഫിയും കാള്‍വിന്‍ ടോണ്‍സണ്‍, മൂന്നാം സമ്മാനമായ $ 100 ഉം ട്രോഫിയും റിയ റോബിന്‍ എന്നിവരും കരസ്ഥമാക്കി. തുടര്‍ന്ന് നടന്ന സമ്മാനദാനചടങ്ങില്‍ യൂത്ത്ക്ലബ്ബ് സെക്രട്ടറി മറിയ ജോസഫ് സ്വാഗതം പറയുകയും പ്രസിഡന്റ് കവിത ഡേവിഡ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഈ ചടങ്ങിലെ മുഖ്യാതിഥി ദേവി കൗണ്‍സില്‍ വുമണ്‍ കാരല്‍ ഹാറ്റണ്‍ ആയിരുന്നു.തുടര്‍ന്ന് യൂത്ത് പ്രസിഡന്റെ കവിത ഡേവിസിന്റെ പ്രസിഡന്‍ഷ്യല്‍ സ്പീച്ചില്‍, യൂത്തിനെയും കുട്ടികളുടെയും മികവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നവകേരളയുടെ പ്രവര്‍ത്തന ലക്ഷ്യം എന്നു പറയുകയുണ്ടായി. കൂടാതെ യൂത്ത്ക്ലബ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മുഖ്യാതിഥി, നവകേരള, പുതിയ തലമുറയ്ക്കു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു പറയുകയുണ്ടായി. വിജയികളെ അഭിനന്ദിച്ചു സ്റ്റേറ്റ് എലക്റ്റ് സാജന്‍ കുര്യന്‍, നവകേരള പ്രസിഡന്റ് ജയിംസ് പുളിക്കല്‍, സെക്രട്ടറി ജോബി പി.സി., ജോണ്‍ ടൈറ്റസ്, ജഡ്ജസ് എന്നിവരും സംസാരിക്കുകയുണ്ടായി. ഇതിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നവകേരള കമ്മിറ്റിമൊബേഴ്‌സിനും യൂത്ത് ക്ലബ്ബ് മെംബേഴ്‌സിനും സ്‌പോണ്‍സര്‍മാര്‍ക്കും ജഡ്ജസിനും, പ്രത്യേകിച്ച് ഇതിനു ചുക്കാന്‍ പിടിച്ച ബോബി വര്‍ഗീസിനും ആഷ മാത്യു നന്ദി രേഖപ്പെടുത്തുകയുണ്ടായി, ശേഷം പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റസ് നല്‍കുകയും ചെയ്തു. ഇതിന്റെ എംസിയായി പ്രവര്‍ത്തിച്ചത് അനുപമ ജയ്പാല്‍ ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.