You are Here : Home / USA News

"അപ്പനാരാ മോന്‍"

Text Size  

Story Dated: Friday, April 22, 2016 07:51 hrs UTC

മഴവില്‍ എഫ് എമ്മിന്റെ ബാനറില്‍ മയിലഴകത്തു ഫിലിംസ് ഒരുക്കിയ ഒരു ചെറു ഹാസ്യ ചിത്രമാണ് ‘അപ്പനാരാ മോന്‍’. ഇതില്‍ ജോജോ കൊട്ടാരക്കര സംവിധാനവും നിശ്ശാന്ത് നായര്‍ ഛായാഗ്രഹണവും അലക്സ് വലിയവീടന്‍ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നു.. അണിയറ പ്രവര്‍ത്തനത്തനങ്ങളുടെ മുഖ്യ പങ്കും സഹസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതു രേഖാ നായര്‍ ആണ്. യുവതലമുറയുടെ ജീവിത വീക്ഷ്ണത്തിലെ പുതുമയാണ് കഥയ്ക്കു വിഷയം.പഴയ തലമുറയ്ക്കു ഉള്‍ക്കൊള്ളാന്‍ വിഷമമുള്ളതാണ് ഇതിലെ ആശയമെങ്കിലും നാട് ഓടുമ്പോള്‍ നടുവെ ഓടുന്നതു തന്നെയാണ് നല്ലതെന്നു ഹാസ്യത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുകയാണ്, ഇതില്‍. കാമുകിയും അച്ഛനും ഒരെ സമയത്തു ഏയര്‍പൊര്‍ട്ടില്‍ വരുമ്പോള്‍ എങ്ങനെ രണ്ടുപേരെയും കൂടി വീട്ടിലേക്കു കൊണ്ടുവരാന്‍ പറ്റും എന്ന ചിന്തയിലുഴലുന്ന നായകന്റെ വെപ്രാളം, കൂട്ടുകാരന്റെ ഒപ്പിക്കലുകള്‍, അവസാനം അച്ഛന്‍ എല്ലാം അറിയുമ്പോല്‍ ഇളിഭ്യരാകുന്നത്, എല്ലാം എല്ലാം ചിരിക്കു വക നല്‍കുന്നുണ്ട്. യൌവ്വനം കഴിഞ്ഞല്ലെ താനും ഇത്രവരെ എത്തിയതെന്ന വാക്കുകള്‍ കാമുകീ കാമുകന്മാര്‍ക്ക് ആശ്വാസമാകുമ്പോള്‍ കാണികളും അതംഗീകരിക്കുന്നതിലെ സുഖം അറിയുന്നു. നായികയായ പ്രിയയുടെ ഡ്രസ്സ് കൂട്ടുകാരന്‍ ഇട്ടതിലെ നര്‍മ്മം എനിക്കു അത്ര മനസ്സിലായില്ല. വലിയ അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തവരാണ് അഭിനെതാക്കള്‍;എങ്കിലും ഇതിലെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട്.നായകന്‍ സിനു പോളിനൊപ്പം നായികയായി ടീനാ തോമസ്, അച്ഛനായി അലക്സ് വലിയവീടന്‍,കൂട്ടുകരനായി ബെയ്സില്‍, കൂട്ടുകാരിയായി ജ്വാലയും വേഷം ഇട്ടിരിക്കുന്നു. ഒന്നര മാസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിന്നായിരം കാഴ്ച്ചക്കാര്‍ ഈ ചിത്രത്തിന് ഉണ്ടായി എന്നതു അതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു ഇനിയും നല്ല നല്ല ചിത്രങ്ങള്‍ മഴവില്‍ എഫ് എമ്മില്‍ നിന്നും പിറക്കട്ടെ എന്ന ആശംസകളോടെ!

Here is the you tube link;

https://youtu.be/d8cY_HlK7TM

 

ത്രേസ്സ്യാമ്മ തോമസ് ന്യു യൊര്‍ക്ക്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.