You are Here : Home / USA News

പിയര്‍ലന്‍ഡ്­ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയം ആശീര്‍വദിക്കപ്പെടുന്നു

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Sunday, April 24, 2016 03:19 hrs UTC

ടെക്‌സസ് : ഹ്യുസ്റ്റന്‍ സിറോ മലബാര്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ടി പിയര്‍ലന്‍ഡില്‍ പുതിയതായി പണി കഴിക്കപ്പെട്ട സെന്റ്­ മേരീസ് സിറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ നിര്‍വഹിക്കപ്പെടുന്നു, ചിക്കാഗോ സെന്റ്­ തോമസ്­ സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഹ്യുസ്റ്റന്‍ സെന്റ്­ ജോസഫ്­ സീറോ മലബാര്‍ ഫെറോനാ ദേവാലയമായുള്ള സെന്റ്­ മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആശീര്‍വാദ ചടങ്ങുകള്‍ 2016 മെയ്­ 29 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ആരഭിക്കും. ചിക്കാഗോ സെന്റ്­ തോമസ്­ സിറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ്­ അങ്ങാടിയത്ത്­,അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന കൂദാശാ കര്‍മങ്ങളില്‍ ഇടവക വികാരി ഫാദര്‍ കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തില്‍ സഭയുടെ വിവിധ ഇടവകകളില്‍ നിന്നായി അനേകം വൈദികരും സന്യസ്ഥരും സിസ്‌റ്റെര്‍മാരും പങ്കെടുക്കും, താലപ്പൊലിയും ചെണ്ടമേളവും മുത്തുക്കുടകളുമായി വിശ്വാസികള്‍ അഭിവന്ദ്യ പിതാക്കന്മാരെ ദേവാലയത്തിലേക്ക് ആനയിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും, 3 മണിയോടെ ആശീര്‍വദിയ്ക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിക്കും, വിശുദ്ധ കുര്‍ബാനയോടുകൂടെ ആശീര്‍വദിയ്കപ്പെടുന്ന ദേവാലയം അഭിവന്ദ്യ പിതാവ് ഇടവക സമൂഹത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ പിയര്‍ലന്‍ഡ് സിറ്റി മേയര്‍ ടോം റൈഡ്, സ്റ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു തുടങ്ങിയ അതിഥികളോടൊപ്പം അനേകം വൈദികരും സിസ്‌റ്റെര്‍മാരും വിശ്വാസികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ ഇടവകകളിലെ പ്രതിനിധികളും പങ്കെടുക്കും, ശേഷം ഇടവക സമൂഹം അതിഥികള്‍ക്കായി ഒരുക്കുന്ന സ്‌നേഹവിരുന്നും തുടര്‍ന്ന് ഇടവകയിലെ സണ്‍­ഡേ സ്കൂള്‍ കുട്ടികളുടെ ഗായകസംഘം ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. രാത്രി 8.30 ഓടെ ചടങ്ങുകള്‍ക്ക് സമാപനമാകും. ഹ്യൂസ്റ്റണിലെ സെന്‍റ്­ ജോസഫ്­ സീറോ മലബാര്‍ പള്ളിയുടെ ഭാഗമായിരുന്ന പിയര്‍ലന്‍ഡ്­ ക്ലിയര്‍ലേയ്ക്, ലീഗ് സിറ്റി, പാസഡീന, ഗാല്‍വസ്റ്റണ്‍ മുതലായ സ്ഥലങ്ങളിലെ വിശ്വാസികള്‍ ക്ക് പ്രത്യേകമായ അജപാലന ശ്രുശൂഷ ചെയ്യുന്നതിന് വേണ്ടിയാണ് അഭിവന്ദ്യ മാര്‍ ജേക്കബ്­ അങ്ങാടിയത്ത് പിതാവ് പിയര്‍ലന്‍ഡ്­ കേന്ദ്രമാക്കി സീറോ മലബാര്‍ മിഷന്‍ ആരംഭിക്കുവാന്‍ അനുവാദം തന്നത് എന്ന് ഇടവക വികാരി ഫാദര്‍ കുര്യന്‍ നെടുവേലിചാലുംകല്‍ ഓര്‍മിച്ചു. 2015 ഏപ്രില്‍ 11ന് ചിക്കാഗോ സെന്റ്­ തോമസ്­ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ്­ അങ്ങാടിയത്ത്­ നാമകരണം ചെയ്തു് കല്ലിടീല്‍ കര്‍മം നിര്‍വഹിച്ച ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ടും ഇടവകയിലെ വിശ്വാസ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും സഹകരണവും കൊണ്ട് മാത്രമാണ് എന്നും എല്ലാവരെയും അനുമോദിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണെന്നും ഈ ഇടവകയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന വൈദികരെയും മിഷന്‍ ഭാരവാഹികളെയും കൈക്കാരന്‍മാരെയും മിഷന്‍ കൌണ്‍സില്‍ അംഗങ്ങളെയും മതാധ്യാപകരെയും ഗായകസംഘത്തേയും സിസ്റ്റര്‍മാരേയും ഒക്കെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായും ഇടവക വികാരി ഫാദര്‍ കുര്യന്‍ നെടുവേലിചാലുങ്കല്‍അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.