You are Here : Home / USA News

ഫൊക്കാനാ കൺവൻഷൻ കൺവീനർമാരായി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, April 24, 2016 03:22 hrs UTC

ഫൊക്കാനാ കൺവൻഷൻ കൺവീനർ മാരായി മോഡി ജേക്കബ്‌ , പി അണ്ട്രുസ് കുന്നുപറബിൽ, ജൈമോൻ നന്തികാട്ട്, മാത്യു ഉമ്മൻ എന്നിവരെ തെരഞ്ഞെടുത്തു . ശ്രീകുമർ ഉണ്ണിത്താൻ ഫൊക്കാനാ കൺവൻഷൻ കൺവീനർ മാരായി മോഡി ജേക്കബ്‌ , പി അണ്ട്രുസ് കുന്നുപറബിൽ, ജൈമോൻ നന്തികാട്ട്, മാത്യു ഉമ്മൻ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോൺ പി ജോൺ,സെക്രട്ടറി വിനോദ്‌ കെയാർകെ, കൺവൻഷൻ ചെയർമാൻ ടോമി കാക്കാട്ട് എന്നിവർ അറിയിച്ചു. 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ ഹിൽട്ടൺ ഹോട്ടൽ എന്തുകൊണ്ടും പര്യാപ്‌തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന്‌ കൺവൻഷൻ കൺവീനർ മാരായി തെരഞ്ഞെടുക്കപ്പെട്ട മോഡി ജേക്കബ്‌ , പി അണ്ട്രുസ് കുന്നുപറബിൽ, ജൈമോൻ നന്തികാട്ട്,മാത്യു ഉമ്മൻ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു. ഫിലോടെൽഫിയായിലെ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളിൽ അറിയപ്പെടുന്ന സംഘാടകനാണ് മോഡി ജേക്കബ്‌, മലയാളി അസ്സോസിയേഷന്‍ ഓഫ് പമ്പായുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി , കേരള ട്രൈസ്റ്റേറ്റ് ഫോറം സെക്രട്ടറി, സീറോ മലബാർ കാത്തലിക് ചർച്ച് ഓഫ് ഫിലോടെൽഫിയായുടെ ട്രസ്റ്റീ, സീറോ മലബാർ കാത്തലിക് കോൺഗ്രസ്‌ 2010 ലെ കൺവൻഷൻ ചെയർമാൻ എന്നിസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മോഡി, ഒരു മികച്ച വക്മി കുടെയാണ് . . അനേക വർഷത്തെ പ്രവർത്തന പരിചയമുള്ള മോഡി ജേക്കബ്‌ ഫൊക്കാന കൺവൻഷനു ഒരു മുതൽക്കൂട്ടാകുമെന്ന് പ്രസിഡന്റ് ജോൺ പി ജോൺ അഭിപ്രായപ്പെട്ടു. ന്യൂ യൊർകിലെ കല, സഹിത്യ , സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളിൽ അറിയപ്പെടുന്ന സംഘാടകനാണ്പി അണ്ട്രുസ് കുന്നുപറബിൽ, കേരള കൾച്ചറൾ അസോസിഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ട്രഷർ, സെക്രട്ടറി , പ്രസിഡന്റ്‌ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അണ്ട്രുസ് ന്യൂ യൊർകിലെ അറിയപ്പെടുന്ന ഒരു സാമുഖ്യ പ്രവർത്തകനാണ്. അണ്ട്രുസ് കുന്നുപറബിൽന്റെ പ്രവർത്തന പരിചയo ഫൊക്കാനാക്ക് ഒരു മുതൽക്കുട്ട് അണന്നു സെക്രട്ടറി വിനോദ്‌ കെയാർകെഅഭിപ്രായപ്പെട്ടു. ചിക്കാഗോയിലെ കല, സഹിത്യ , സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളിൽ അറിയപ്പെടുന്ന സംഘാടകനാനാണു ജൈമോൻ നന്തികാട്ട്, കലാസാഹിത്യ വാസനകളെ പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെകേരളചിക്കാഗോയിലെ മയളികളുമായി നേരിട്ട് പ്രവർത്തിക്കുന്ന അദ്ദേഹo കരുത്തുറ്റ തേരാളിയുംആണ്, ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വെക്തിത്തതിന്റെ ഉടമയാഅയ ജൈമോൻ നന്തികാട്ട് ഫൊക്കാനായുടെകൺവൻഷനു ഒരു മുതൽക്കുട്ട്അണന്നു ട്രഷർ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു. ടിട്രോറ്റി ലെ അറിയപ്പെടുന്ന സമുഖ്യ പവർത്തകനാണ് മാത്യു ഉമ്മൻ വിദ്യർദ്ധി രാഷ്ട്രിയത്തിലുടെ സമുഖ്യ പ്രവർത്തനം ആരംഭിച്ച അദ്ദേഹo അമേരിക്കയിലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിൽ തന്റെതയ വെക്തി മുദ്ര പതിപ്പിച്ചു. മാത്യു ഉമ്മൻ വിവിധ മേഖലകളില പല സ്ഥാനങ്ങൾ എടുത്തു കഴിവ് തെളിയിച്ചിട്ടുള്ള വെക്തിയാണ്. മാത്യു ഉമ്മനെ കൺവൻഷൻ കൺവീനർ ആയി നിയമച്ചത് അർഹതക്കുള്ള അംഗികാരം ആണന്നു ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.