You are Here : Home / USA News

ഇന്ത്യ പ്രെസ്സ് ക്ലബ് നോർത്ത് അമേരിക്ക (IPCNA ) കാനഡ ചാപ്റ്റർ - ലൗലി ശങ്കർ പ്രസിഡണ്ട്

Text Size  

Story Dated: Monday, April 25, 2016 11:38 hrs UTC

കാനഡ: ടൊറന്റോ കേന്ദ്രം ആക്കി ഇൻഡോ പ്രെസ്സ് ക്ലബ് നോർത്ത് അമേരിക്കയുടെ (IPCNA ) പുതിയ ചാപ്റ്റർ നിലവിൽ വന്നു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കുള്ള ഔദ്യോഗിക അനുമതി IPCNA അഡവൈസറി ബോർഡ് ചെയര് ശ്രീ.താജ് മാത്യു പുതിയ കമ്മിറ്റി അംഗങ്ങൾക്ക് നല്കികൊണ്ട് ഉത്തരവ് ആയി. അമേരിക്കയിലെയും,കാനഡയിലെയും മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ IPCNA -യുടെ പ്രവർത്തനങ്ങൾ കാനഡയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാപ്ടർ നിലവിൽ വന്നത്. നാല് ദശാബ്ദ കാലമായി മലയാള മാധ്യമ രംഗത്ത് നിരന്തരം വളരെയധികം സംഭാവനകൾ നല്കി വരുന്ന നിരവധി മാധ്യമ പ്രവർത്തകർ ടൊറന്റോയിലും കാനഡയിലെ മറ്റു പ്രോവിന്സുകളിലും ഉണ്ട്. ഇവരുടെ ഉന്നമനവും, സുഗമമായ മാധ്യമ പ്രവർത്തനവും ഉറപ്പു വരുത്തുകയാണ് സംഘടനയുടെ ലക്‌ഷ്യം. ചാപ്ടർ രൂപീകരണത്തിനായി ശനിയാഴ്ച കൂടിയ യോഗം ശ്രീമതി ലൗലി ശങ്കർ പ്രസിഡണ്ട്‌ ആയും, ബോബി എബ്രഹാമിനെ സെക്രടറിയായും, ബേബി ലൂകോസ് കോട്ടൂറിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. 2006-ൽ നിലവിൽ വന്ന IPCNA യുടെ വിവിധ ചാപ്ടറുകൾ കേന്ദ്രീകരിച്ചു നിരവധി കോൺഫെറൻസുകളും, പഠന ശിബിരങ്ങളും ഇതിനോടകം സങ്ങടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പുതിയ കമ്മിറ്റി അംഗങ്ങൾക്ക്, IPCNA നാഷണൽ പ്രസിഡണ്ട് ശ്രീ.ശിവൻ മുഹമ്മ ,സെക്രടറി ഡോ. ജോര്ജ്ജ് കാക്കനാട്ട്, ജോസ് കടാപ്പുറം, ട്രെഷറർ, രാജു പള്ളത്ത്,വൈസ് പ്രസിഡന്റ്‌പി.പി.ചെറിയാന്‍ ,ജോയിന്റ് സെക്രട്ടറി, മറ്റു ഭാരവാഹികൾ എന്നിവർ എല്ലാവിധ സാഹായ സഹകരണങ്ങൾ ഉറപ്പു നല്കുകയും,പുതിയ ചാപ്ടരിന്റെ വളര്ച്ചക്കും സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ട എല്ലാവിധ ഭാവുകങ്ങൾ നേരുകയും ചെയ്തു. കാനഡയിലെ ഏക മലയാളം കുടുംബ മാസിക ആയ "മാറ്റൊലി", മലയാള ഭാഷാ പഠനം ലക്ഷ്യമിട്ട് കുട്ടികൾക്കായുള്ള മാസിക "കുഞ്ഞാറ്റ", ഡിജിറ്റൽ പത്രം ആയ "മാറ്റൊലി.കോ” മിന്റെയും ഉടമയും, പ്രധാന പത്രാധിപയും, വിശ്വ സാഹിത്യ കൃതികളുടെ (ഷെസ്പീയർ ) വിവർത്തകയും കൂടി ആണ് ലൗലി ശങ്കർ. നിരവധി വർഷത്തെ അധ്യാപന പരിചയവും ഇവർ കൈവരിച്ചിട്ടുണ്ട്. നിരവധി മാധ്യമങ്ങളിൽ കണ്ടന്റ് റൈട്ടറും, മലയാള പഠനം പ്രവാസ ജീവിതത്തിൽ സാധ്യമാക്കുന്നതിനുള്ള പ്രവർത്തകനും ആണ് സെക്രടറി ശ്രീ .ബോബി എബ്രഹാം. മാളവിക തിയേറ്റർ, നിരവധി മലയാളം മാധ്യമങ്ങളിൽ രാഷ്ട്രീയ നിരൂപകൻ, ഫോട്ടോ ഗ്രാഫിക് ന്യൂസ്‌ റൈറ്റർ എന്നീ നിലകളിൽ ബോബി കൊട്ടൂരും പ്രവർത്തിച്ചു വരുന്നു. പുതിയ സംഘടന മലയാളി പത്രപ്രവർത്തന രംഗത്ത് ഒരു പുതിയ കാൽവയ്പ്പും മാധ്യം രംഗത്ത് പ്രവർത്തിക്കുന്ന മലയാളികള്ക്ക് ഒരു പുതിയ ഉണർവും ആവേശവും കൂട്ടായ്മയും പകർന്നു നല്കാൻ എന്നും കൂടെ ഉണ്ടാവും എന്ന് പ്രസിഡണ്ട് ലൗലി ശങ്കർ പറഞ്ഞു. പ്രെസ്സ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. തയ്യാറാക്കിയത്: ലൗലി ശങ്കർ (IPCNA)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.