You are Here : Home / USA News

ടെഡ്ക്രൂസും, ജേണ്‍ കേസിക്കും ഒന്നി്ച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്താവന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 25, 2016 11:50 hrs UTC

ഇന്ത്യാന: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍ ലഭിക്കുന്നതിന് ട്രമ്പ്‌ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതിന് ടെഡ്ക്രൂസും, ജേണ്‍ കേസിക്കും ഒന്നി്ച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്താവന. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കണമെങ്കില്‍ ട്രംപിനെ മാറ്റി നിറുത്തേണ്ടതു ആവശ്യമാണെന്ന് ടെഡ് ക്രൂസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മാനേജര്‍ ജെഫ് റോബ് പറഞ്ഞു. അടുത്ത് നടക്കുന്ന ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ടെഡ് ക്രൂസും, ഒറിഗണ്‍, ന്യൂ മെക്‌സിക്കൊ തിരഞ്ഞെടുപ്പില്‍ ഗവര്‍ണ്ണര്‍ ജോണ്‍ കേസിക്കും ശ്രദ്ധ കേന്ദ്രീകരിക്കും.കേസിക്കിനു ലഭിക്കുമെന്ന് ഉറപ്പാണ്- കേസിക്കിന്റെ മാനേജര്‍ ജോണ്‍ വീവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ടെഡ് ക്രൂസ് ജോണ്‍ കേസിക്കിനെ 'സ്‌പോയ്‌ലര്‍' എന്നു വിളിച്ച ് അപേക്ഷിച്ചിട്ടുണ്ട്്. അതേ സമയം കേസിക്ക് ടെഡ്ക്രൂസിനെ 'സെനറ്റര്‍ സ്മിയര്‍' എന്നും വിളിച്ചാക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം മറന്ന് കൈകോര്‍ക്കുന്നതിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാവിയെ കരുതിയാണെന്നും ഇവരുവരും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.