You are Here : Home / USA News

ചിക്കാഗോ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 26, 2016 03:39 hrs UTC

വര്‍ഗീസ് പാലമലയില്‍ സെക്രട്ടറി

ചിക്കാഗോ: ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 30, മെയ് 1 (ശനി, ഞായര്‍) തിയതികളില്‍ വന്ദ്യ ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പ പുത്തൂര്‍കുടിലില്‍, ബഹുമാന്യരായ മത്യൂ കരുത്തലയ്ക്കല്‍, ലിജു പോള്‍ എന്നീ വൈദികരുടെ കാര്‍മികത്വത്തിലും, ചിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വൈദികരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തപ്പെടുന്നതാണ്. ഏപ്രില്‍ 24-ാം തിയതി വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടു കൂടി പെരുന്നാളിന് തുടക്കം കുറിച്ചു. ഏപ്രില്‍ 30-ാം തിയതി, ശനിയാഴ്ച വൈകുന്നേരം 6 - മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിയ്ക്കുന്നതാണ്. മെയ് 1-ാം തിയതി, ഞായറാഴ്ച 8 - മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും 9 - മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ആരംഭിക്കും. 11.45 ന് റാസ്സ, 12.15 ന് ലേലം, 12ക30 ന് നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന്, ചെണ്ടമേളം എന്നീ രീതിയില്‍ ആണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. 2.15 ന് കൊടിയിറക്കുന്നതോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിക്കും. ഇടവക വികാരി, ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍, വൈസ് പ്രസിഡന്റ് കമാന്‍ഡര്‍ ഡോ. റോയി പി. തോമസ്, സെക്രട്ടറി ശ്രീ. വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ശ്രീ. കുര്യന്‍ പി. ജോര്‍ജും മറ്റ് കമറ്റിയഗംങ്ങളും ചേര്‍ന്ന് പെരുന്നാള്‍ ആഘോഷചടങ്ങുകള്‍ നിയന്ത്രിക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കുന്നതിന് ഏവരേയും വികാരി, ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ സ്വാഗതം ചെയ്യുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.