You are Here : Home / USA News

മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനത്തിലെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍,

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, April 26, 2016 11:08 hrs UTC

മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനത്തിലെ ക്വീന്‍സ്, ലോംഗ്‌ഐലന്‍ഡ്, ബ്രൂക്‌ലിന്‍ മേഖലയിലെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍, അധ്യാപക സമ്മേളനം, ഫണ്ട് റെയ്‌സിംഗ്

 

ന്യൂയോര്‍ക്ക്: ബ്രൂക്‌ലിന്‍ , ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് മേഖലയിലെ പത്ത് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി ജൂലൈ 6,7,8 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു. ന്യൂയോര്‍ക്ക് ക്വീന്‍സ് വില്ലേജിലെ (9296 220വേ ടൃേലല)േ ഔവര്‍ ലേഡി ഓഫ് ലൂര്‍ദസ് കാത്തലിക് ചര്‍ച്ച് സ്‌കൂളില്‍ നടക്കുന്ന ഒ വി ബി എസ് ന് ഫാ. അജു മാത്യൂസ്, ഫാ. ജോയിസ് പാപ്പന്‍, ഡീക്കന്‍ കുര്യാക്കോസ് (അലക്‌സ്) ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ വി. കുര്‍ബാനയ്ക്ക് ശേഷം പള്ളി അങ്കണത്തില്‍ ഒ വി ബി എസ് റാലി ഉണ്ടായിരിക്കും. 250ലേറെ കുട്ടികളും 60 വോളന്റിയര്‍മാരും പങ്കെടുക്കും. ഏപ്രില്‍ 30ന് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ന്യൂഹൈഡ്പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (175 ഇവലൃൃ്യ ഘമില) പ്രാദേശികതല അധ്യാപക മീറ്റിംഗും ഒ വി ബി എസ് ട്രെയിനിംഗ് ക്യാംപും നടക്കും. മികവുറ്റ സണ്‍ഡേസ്‌കൂള്‍ അധ്യാപനത്തെ കുറിച്ച് പെന്‍സില്‍വേനിയ ലീഹൈവാലി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. സാക് സഖറിയ ക്ലാസ് എടുക്കും. തുടര്‍ന്ന് മുന്‍ ഭദ്രാസന സെന്‍ട്രലൈസ്ഡ് എക്‌സാമിനേഷന്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് എം ഗീവര്‍ഗീസ് നയിക്കുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍ ക്ലാസും ഉച്ച തിരിഞ്ഞ് ഒ വി ബി എസ് ആലോചനായോഗവും ഉണ്ടായിരിക്കും. റിട്ടയേഡ് ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഓഫിസര്‍ റിനി രാജന്‍ സുരക്ഷസംബന്ധിച്ച പ്രശ്‌നങ്ങളെകുറിച്ച് ക്ലാസെടുക്കും. തുടര്‍ന്ന് ഇക്കൊല്ലത്തെ വി ബി എസിനെ കുറിച്ച് വിവരണം ഉണ്ടായിരിക്കും. പ്രദേശത്തെ പത്ത് പള്ളികളിലെയും സീനിയേഴ്‌സും ജൂണിയേഴ്‌സും അടങ്ങുന്ന സംഗീതട്രൂപ്പ് രാജി കുര്യന്റെ നേതൃത്വത്തില്‍ പ്രാക്ടീസിന് തുടക്കം കുറിക്കും. വിവരങ്ങള്‍ക്ക്: മിനി ജോര്‍ജ്-ഏരിയാ II സണ്‍ഡേ സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ 7183474857.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.