You are Here : Home / USA News

ഫോ­മ അ­ഞ്ചാ­മത് അ­ന്തര്‍­ദേ­ശീ­യ കണ്‍­വന്‍­ഷ­ന്റെ കി­ക്കോഫ­് സാന്‍­ഫ്രാന്‍­സി­സ്‌­കോയില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, April 27, 2016 02:10 hrs UTC

കാ­ലി­ഫോര്‍­ണി­യ: ഫെ­ഡ­റേ­ഷന്‍ ഓ­ഫ് മ­ല­യാ­ളി അ­സോ­സി­യേ­ഷന്‍­സ് ഓ­ഫ് അ­മേ­രി­ക്കാ­സിന്റെ (ഫോ­മ) അ­ഞ്ചാ­മത്് അ­ന്തര്‍­ദേ­ശീ­യ കണ്‍­വന്‍­ഷ­ന്റെ മു­ന്നൊ­രു­ക്കമെ­ന്ന നി­ല­യില്‍ സാന്‍­ഫ്രാന്‍­സി­സ്‌­കോയില്‍ന­ടത്തി­യ കി­ക്കോഫ­് മീ­റ്റിം­ഗ് വന്‍ വി­ജ­യ­മായി. മ­ല­യാ­ളി അ­സോ­സി­യേ­ഷന്‍ ഓ­ഫ് നോര്‍­ത്ത് കാ­ലി­ഫോര്‍­ണി­യ (മങ്ക) ആ­തി­ഥേ­യത്വം വ­ഹി­ച്ച പ­രി­പാ­ടി­യില്‍ ഫോ­മ­യു­ടെ റീ­ജി­യ­നല്‍ വൈ­സ് പ്ര­സി­ഡന്റ്്‌റ്റോജോ തോമ­സ് അദ്ധ­ക്ഷ­ത വ­ഹിച്ചു. ഫോ­മ­യു­ടെ ഈ റീ­ജിയന്‍ 12 സം­സ്ഥാ­ന­േെങ്ങ­ളി­ലാ­യി വ്യ­പി­ച്ച്­ കി­ട­ക്കു­ന്നു­വെ­ങ്കി­ലും ഒ­രു റീ­ജി­യ­നല്‍ പ­രി­പാ­ടി സം­ഘ­ടി­പ്പി­ക്കു­മ്പോള്‍ അ­ത് ഏ­ത് സി­റ്റി­യി­ലാ­യാ­ലും ദൂ­രം മറ­ന്ന് പ­ങ്കെ­ടു­ക്കാ­നെ­ത്തു­ന്നത് സം­ഘ­ട­ന­യു­ടെശക്തി­യെ വി­ളി­ച്ചോ­തു­ന്ന­താ­യാ­യി റ്റോജോ തോമ­സ് എ­ടു­ത്ത് പ­റ­ഞ്ഞു ഫോ­മ­യു­ടെ ഉപ­ദേ­ശ­ക­ സ­മി­തി ചെ­യര്‍­മാന്‍ ജോസ­ഫ് ഔസോ വ­രാ­നി­രി­ക്കു­ന്ന അ­ന്തര്‍­ദേശീ­യ കണ്‍­വന്‍ഷ­ന്റെ വി­ശ­ദാംശങ്ങള്‍ സ­ദ­സ്സി­ന് വി­വ­രിച്ചു. കണ്‍­വന്‍­ഷ­നില്‍ പ­ങ്കെ­ടു­ക്കു­ന്ന­തെ­ങ്ങി­നെ­യാ­ണ­ന്നും അ­തി­നു­ള്ള സാ­ധ്യ­ത­ക­ളെ­ന്തെന്നും അ­ദേ­ഹം മാര്‍­ക്ഷ­നിര്‍­ദ്ദേ­ശം കൊ­ടു­ക്കു­ക­യു­ണ്ടായി.പ്ര­തീ­ക്ഷി­ച്ച­തി­ല്‍ ക­വി­ഞ്ഞ ര­ജി­സ്‌­ട്രേ­ഷ­ന്‍ ല­ഭിച്ചു. ഫോ­മാ- ആര്‍.സി. സി പ്രൊ­ജ­ക്ടിന്റ ഫ­ണ്ട് ശേ­ഖ­ര­ണവും ഒ­പ്പം ന­ട­ത്തു­ക­യു­ണ്ടാ­യി. ഫോ­മ­യു­ടെ നാ­ഷ­ണല്‍ ക­മ്മി­റ്റി­യം­ഗ­വും ബൈ­ലോ­സ് ആന്റ്് ക്രെ­ഡന്‍­ഷ്യല്‍­സ് ക­മ്മി­റ്റി ചെ­യര്‍­മാനും കൂ­ടിയാ­യ പന്ത­ളം ബി­ജു­തോ­മസ് ഈ പ്രോ­ജ­ക്ടിന്റെ സാ­ധ്യ­ത­യും പു­രോ­ഗ­തിയും വി­വ­രിച്ചു. ഫോ­മ­യു­ടെ ഗ്രാന്റ് കാ­ന്യന് പ­ദ്ധ­തി­യുടെ സാ­ധ്യ­ത­കളും ഗു­ണ­ങ്ങ­ളും വ്യ­ക്ത­മാ­ക്കി­യ­തോ­ടൊപ്പം, എല്ലാ­വ­രു­ടെ­യും സ­ഹാ­യ സ­ഹ­ക­ര­ണ­ങ്ങളും അ­ഭ്യര്‍­ത്ഥിച്ചു. സ­ദ­സില്‍ നി­ന്ന് ത­ന്നെ നല്ല ഒ­രു തു­ക ഫോ­മ- ആര്‍.സി.സി പ്രോ­ജ­ക്ടി­നു­വേ­ണ്ടി സ­മാ­ഹ­രിച്ചു. "മങ്ക'യു­ടെ മുന്‍ പ്ര­സി­ഡന്റ് സാ­ജൂ­ജോ­സഫി­നെ ഫോ­മ- ആര്‍, സി.സി പ്രൊ­ജ­ക്ടി­ന്റെ റീ­ജി­യനല്‍ കോര്‍­ഡി­നേറ്റ­റായി തി­ര­ഞ്ഞ­ടുത്തു. ലോ­സ് ആ­ഞ്ചല­സ് കേ­ര­ള അ­സോ­സി­യേ­ഷനില്‍നി­ന്നും സുജഔസോ, "മങ്ക'യു­ടെപ്ര­സി­ഡന്റ്­ ബെന്‍­സി അ­ല­ക്‌­സ് സെ­ക്ര­ട്ടറി സിജോ പ­റ­പ്പ­ളി­, ജോ­ബി പൗ­ലോ­സ് എ­ന്നി­വരും പ­ങ്കെ­ടുത്തു. പ­രി­പാ­ടി­യോ­ട­നു­ബ­ന്ധി­ച്ചു ന­ട­ന്ന കു­ട്ടി­ക­ളു­ടെ ക­ലാ­പ­രി­പാ­ടി­കള്‍ വര്‍­ണ്ണാ­ഭ­മാ­യി. ഇ­നി­യും, ജൂ­ലെ ഏ­ഴാം തീ­യതി മായാ­മി­യില്‍ വീണ്ടും കാ­ണാ­മെ­ന്ന യാ­­ത്ര­മൊ­ഴി­യോ­ടെ റീ­ജി­യനല്‍ പ­രി­പാ­ടി­ക്ക് തി­ര­ശ്ശീ­ല വീ­ണു. വി­നോദ് കെ­ാണ്ടൂര്‍ ഡേ­വി­ഡ്് ഫോ­മ ന്യൂ­സ് ടിം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.