You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനം മെയ്-ഒന്നിന്

Text Size  

Story Dated: Wednesday, April 27, 2016 05:04 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2016-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മെയ്-ഒന്നിന് ഞായറാഴ്ച വൈകുന്നേരം 5.30-ന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേരുന്ന പൊതുയോഗത്തില്‍ വാഷിങ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള സംസ്‌കാരിക നായകന്‍ സനല്‍ഗോപിനാഥ് നിര്‍വ്വഹിയ്ക്കും. കഴിഞ്ഞ 13-വര്‍ഷമായി ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം സംയുക്ത ഓണാഘോഷങ്ങള്‍ക്കും, കേരള പിറവി ആഘോഷങ്ങള്‍ക്കുമാണ് നേതൃത്വം കൊടുക്കുന്നത്. 2016-ലെ ചെയര്‍മാന്‍ ഫിലിപ്പോസ്് ചെറിയാന്‍, ജനറല്‍ സെക്രട്ടറി തോമസ് പോള്‍, ട്രഷറര്‍ സുരേഷ് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി വിപുലമായ ആഘോഷപരിപാടിക്കാണ് ലക്ഷ്യമിടുന്നത്. 2016-ലെ ഓണാഘോഷം സെപ്റ്റംബര്‍ 4-ന് നടക്കുമെന്ന് ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.