You are Here : Home / USA News

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഫാമിലി നൈറ്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 27, 2016 05:10 hrs UTC

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2016 ഏപ്രില്‍ 16 ശനിയാഴ്ച പള്ളിഹാളില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ശനിയാഴ്ച 4 മണിക്ക് ആരംഭിച്ച ഫാമിലി നൈറ്റ് ഇടവക വികാരി വന്ദ്യ: തേലപ്പിള്ളില്‍ സ്കറിയ കോറെപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം നിര്‍വഹിച്ചു. പ്രായഭേദമന്യെ സെന്റ് പീറ്റേഴ്‌സ് കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കിയ ഒരു കലാസദ്യതന്നെ അരങ്ങേറുകയുണ്ടായി. ഡാന്‍സുകളും, പാട്ടുകളും, ന്യത്തങ്ങളും, സ്കിറ്റുകളുമൊക്കെയായി ഒരു ഹ്യദ്യമായ വിരുന്നുതന്നെയായിരുന്നു ഇത്തവണത്തെ ഫാമിലി നൈറ്റ്. ഈ കലാസന്ധ്യയുടെ വിജയത്തിനായി വളരെയധികം പ്രയത്‌നിച്ച ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ശ്രീ രാജേഷ് ചാക്കോ ശ്രീ വിനു വര്‍ഗീസ് എന്നിവരെ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സ്കറിയ കോറെപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിക്കുകയുണ്ടായി. 10 വര്‍ഷം മുമ്പ് തുടങ്ങിവച്ച ഈ കൂടിവരവ് ഇന്നു ഒരു പരിപൂര്‍ണ്ണവിജയമായിരിക്കുന്നു എന്നതില്‍ തനിക്കു ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇതിന്റെ പിന്നില്‍ കോര്‍ഡിനേറ്റേഴ്‌സിനോടൊപ്പം പ്രവര്‍ത്തിച്ച ട്രസ്റ്റി ഷിബു കുന്നത്ത്, സെക്രട്ടറി ശ്രീജോജി കുര്യാക്കോസ് കമ്മറ്റിക്കാര്‍ അതോടൊപ്പം ഇതില്‍ പങ്കടുത്ത എല്ലാവരേയും വന്ദ്യ: അച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയുംവരും വര്‍ഷങ്ങളിലും പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിന് എല്ലാവരും ഉത്‌സാഹിക്കണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.